Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഘടന വാദികളെ ഒതുക്കാന്‍ ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചു; ലഡാക്കിന്റെ ഭരണം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തും; ജമ്മു കശ്മീരില്‍ ഇനി ഡല്‍ഹി മോഡല്‍ ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2019, 12:03 pm IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. കശ്മീരിനെ രണ്ടു മേഖലകളാക്കി സര്‍ക്കാര്‍ വിഭജിച്ചു. ജമ്മു കശ്മീരും ലഡാക്കും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാകും. ഇതില്‍ ജമ്മു കശ്മീരിന് മാത്രമായിരിക്കും നിയമസഭ ഉണ്ടാകുക. ലഡാക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്റെ കീഴിലായിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല. ഗവര്‍ണര്‍ ഭരണമായിരിക്കും ഇവിടെ നടക്കുക. വിഘടനവാദികളെ ഒതുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ചത്. 

ജമ്മു കശ്മീരിലെ മോദി സര്‍ക്കാര്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിശദീകരിച്ചത്. ഇന്നു രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ സുപ്രധാന തീരുമാനം അദ്ദേഹം ഇരുസഭകളേയും അറിയിച്ചത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുമുള്ള തീരുമാനം  അമിത് ഷായാണ് രാജ്യസഭയെ അറിയിച്ചത്. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട പ്രത്യേക വിജ്ഞാപനവും അമിത് ഷാ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. കശ്മീരിനു മാത്രമുള്ള 370ാം വകുപ്പ് അസാധുവാക്കിയെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതിനു രാഷ്‌ട്രപതിക്ക് അധികാരമുണ്ടെന്നും അമിത് ഷാ. പ്രമേയം അവതരിപ്പിച്ച ഉടന്‍ പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം തുടങ്ങിയിട്ടുണ്ട്. 

നേരത്തെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.  സുരക്ഷാ സമിതിയിലെ അംഗങ്ങളായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, എസ് ജയ്ശങ്കര്‍ എന്നിവരും ഇന്ന് യോഗത്തില്‍ പങ്കെടുത്തു. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് ചേരുന്നത് കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നാണ് വിവരം. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവുമായും ആഭ്യന്തര സെക്രട്ടറിയുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ സൈന്യം വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇന്നലെ രാത്രിയില്‍ അടിയന്തര യോഗം വിളിച്ചിരുന്നു. അര്‍ദ്ധരാത്രിയില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്ഭവനിലാണ് അദേഹം കൂടികാഴ്ച നടത്തിയത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും  യോഗത്തിനെത്തിയിരുന്നു. നേരത്തെ, ജമ്മു കശ്മീരില്‍ സൈനിക നീക്കം ആരംഭിച്ചതോടെ പ്രധാന വിഘടനവാദി നേതാക്കളെ വീട്ടുതടങ്കിലാക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
World

പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും ഇസ്രയേല്‍ വധിക്കാതിരുന്നതെന്നതില്‍ കഴമ്പുണ്ടോ?

Kerala

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.