ന്യൂദല്‍ഹി: മതംമാറാനായി സവാരിയ ബസന്ത് എന്ന പെണ്‍കുട്ടിയെ സദറുള്‍ അനം എന്ന സഹപാഠി തല മുതല്‍ കാല്‍ വരെ ക്രൂരമായി പീഢിപ്പിച്ചു കൊന്ന സംഭവത്തില്‍ ഉസ്ബെക്കിസ്ഥാനിലെ വിവാദ കോളെജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഈ കോളെജിന്റെ ഒരു പത്രപരസ്യം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഈ പരസ്യത്തിലെ ഒന്നാമത്തെ കോളേജിൽ ആണ് ഇവർ പഠിച്ചത്. https://t.co/SBl2nhee2c pic.twitter.com/FXwmROjy4K
— Tom Mathews Moolamattom (@TMoolamattom) July 11, 2026
ഉസ്ബെക്കിസ്ഥാനിലെ ബുഖാരിയ സ്റ്റേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരസ്യത്തില്‍ ഇസ്ലാമിക അന്തരീക്ഷത്തില്‍ പഠനം നടത്താമെന്നാണ് പരസ്യം. അതായത് മുസ്ലിം വിദ്യാര്‍ത്ഥികളെ മാത്രം ലാക്കാക്കുന്ന കോളെജാണോ ഇത്, അതോ മതപരിവര്‍ത്തനം കൂടി ലക്ഷ്യമാക്കുന്ന സ്ഥാപനമാണോ എന്നാണ് സംശയം ഉണരുന്നത്.
ഒരു മലയാളപത്രത്തില്‍ വന്ന പരസ്യമാണ് വിവാദമായിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ധാര‍്മ്മിക ചുറ്റുപാടിലുള്ള ഇല്‍മ ഹോസ്റ്റല്‍ എന്നും ഈ പരസ്യത്തില്‍ പറയുന്നു. സവാരിയ ബസന്ത് എന്ന പെണ്‍കുട്ടി മതംമാറ്റത്തിന് സമ്മതിക്കാത്തതിനാണ് സദറുല്‍ അനം അവളെ തല്ലിച്ചതച്ച് കൊന്നതെന്നാണ് സഹപാഠികളുടെ മൊഴി. ഈ പത്രപരസ്യം കൂടി വെളിയില്‍ വന്നതോടെ സംഭവം കൂടുതല്‍ ദുരൂഹമാകുകയാണ്.
















