കോഴിക്കോട് : സര്‍വ്വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബത്തിന് സഹായ സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍. ബഷീറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് എം.എ. യൂസഫലി അറിയിച്ചു.
ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്മി (ആറ് മാസം) എന്നിവരുടെയും ഭാവി ജീവിതത്തിനാണ് ഈ തുക. ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു. തുക ഉടന്‍ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുന്നതാണ്.
















