Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എന്തുപദേശമാണ് സര്‍ക്കാരിന്റെ വിശുദ്ധ പശുക്കള്‍ ചുരത്തുന്നത്; സമ്പത്തിനെതിരെ തുറന്നടിച്ച് ഡോ. ആസാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2019, 03:34 pm IST
in Kerala

കൊച്ചി: സിപി‌എം നേതാവും മുന്‍ എംപിയുമയ എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹിയില്‍ നിയമിച്ചതിനെതിരെ വിമര്‍ശനവുമായി രാഷ്‌ട്രീയ നീരീക്ഷകനും അധ്യാപകനുമായ ഡോ. ആസാദ്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സമ്പത്തിനെതിരെയും മുഖ്യമന്ത്രിയുടെ ഭരണത്തെ കുറിച്ചും ആസാദ് തുറന്നടിച്ചിരിക്കുന്നത്. 

കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന് എന്തിനാണ് ഇത്രമാത്രം മന്ത്രിമാര്‍. ചീഫ് വിപ്പിന് എന്താണ് ചെയ്യാനുള്ളത്. പിന്നാക്ക വികസന കോര്‍പ്പറേഷന് ഇല്ലാത്ത എന്ത് ‘ആഢ്യത്വ’മാണ് മുന്നോക്ക വികസന കോര്‍പറേഷനുള്ളത്. ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എന്തുപദേശമാണ് സര്‍ക്കാരിന്റെ വിശുദ്ധ പശുക്കള്‍ ചുരത്തുന്നത്. 

പലരെയും കുടിയിരുത്താന്‍ എത്രയേറെ തസ്തികകളാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്! ഇതു ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയല്ലെങ്കില്‍ മറ്റെന്തെന്ന് ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ പോക്ക് എങ്ങോട്ടാണെന്ന് അവര്‍ ചിന്തിക്കട്ടെ. സര്‍വ്വത്ര ഇരുട്ടു പരക്കുമ്പോള്‍ ഉള്ള വെളിച്ചവും ഊതിക്കെടുത്തുന്ന നേതൃത്വം ആരെയാണ് സഹായിക്കുന്നതെന്ന് ആസാദ് ഫെയ്‌സ്ബുക്കില്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പില്‍ തോറ്റ പൊതുപ്രവര്‍ത്തകന് മറ്റൊരു ചുമതലയും നല്‍കിക്കൂടാ എന്ന വാദത്തില്‍ കഴമ്പില്ല. കേരള സര്‍ക്കാര്‍ ഡോ. എ സമ്പത്തിനെ ദില്ലി പ്രതിനിധിയായി നിയമിച്ചതിനെ സംബന്ധിച്ചുതന്നെയാണ് പറയുന്നത്. അങ്ങനെയൊരു ദൗത്യം നിര്‍വ്വഹിക്കാന്‍ സമ്പത്തിനുള്ള അര്‍ഹതയെപ്പറ്റിയും എനിക്കു സംശയമില്ല. കേരളം ലോകസഭയിലേക്കയച്ച പുതുതലമുറയിലെ പാര്‍ലമെന്റേറിയന്മാരില്‍ മുന്‍നിരക്കാരനാണ് അദ്ദേഹം. ഈ ദൗത്യവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

പക്ഷെ, പ്രശ്‌നമതല്ലല്ലോ. നമുക്കെന്തിനാണ് ഇത്രയേറെ കാബിനറ്റ് പദവിക്കാര്‍? ഉപദേശി പരമ്പരപോലെ മന്ത്രിപദവിയ്‌ക്കും കണ്ണികളേറുന്നു. മന്ത്രിമാരുടെ എണ്ണം കുറച്ചു മാതൃക കാണിച്ച ഇടതുപക്ഷ സര്‍ക്കാറുകളുണ്ടായിരുന്നു നമുക്ക്. അതൊക്കെ പഴങ്കഥ. ഇപ്പോള്‍ ചെലവു ചുരുക്കല്‍ അനിവാര്യമായ കാലത്ത് അധികാരം അതിന്റെ ധൂര്‍ത്തരൂപം പുറത്തെടുക്കുന്നു. ജനങ്ങളില്‍നീന്നു ആകാവുന്നതത്രയും ശേഖരിച്ച ശേഷം പ്രളയ സെസും ഏര്‍പ്പെടുത്തുമ്പോഴാണ് സര്‍ക്കാറിന്റെ ഈ കൈവിട്ട കളി.

കേരളംപോലെ ഒരു കൊച്ചു സംസ്ഥാനത്തിന് എന്തിനാണ് ഇത്രമാത്രം മന്ത്രിമാര്‍? ചീഫ് വിപ്പിന് എന്താണ് ചെയ്യാനുള്ളത്? പിന്നോക്ക വികസന കോര്‍പറേഷന് ഇല്ലാത്ത എന്ത് ‘ആഢ്യത്വ’മാണ് മുന്നോക്ക വികസന കോര്‍പറേഷനുള്ളത്? ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എന്തുപദേശമാണ് സര്‍ക്കാറിന്റെ വിശുദ്ധ പശുക്കള്‍ ചുരത്തുന്നത്? പലരെയും കുടിയിരുത്താന്‍ എത്രയേറെ തസ്തികകളാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്! ഇതു ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയല്ലെങ്കില്‍ മറ്റെന്ത്?

ഇടതുപക്ഷ സര്‍ക്കാറില്‍നിന്നു പ്രതീക്ഷിക്കാത്ത ഭരണനയവും നടത്തിപ്പുമാണ് കാണുന്നത്. ചൂഷക സംഘങ്ങളുടെയും മുന്നോക്ക വിഭാഗങ്ങളുടെയും സര്‍ക്കാറായി ഇടതുപക്ഷ സര്‍ക്കാര്‍ മാറാമോ? പ്രളയാനന്തരം എന്തെങ്കിലും ചെലവു ചുരുക്കല്‍ സര്‍ക്കാര്‍ നടപ്പിലാക്കണമായിരുന്നു. ഉല്‍ഘാടന മാമാങ്കങ്ങള്‍ വേണ്ടെന്നു വെയ്‌ക്കാം. പോകുന്നിടത്തെല്ലാമുള്ള പൊലീസ് അകമ്പടിയും സുരക്ഷാവലയ നിര്‍മാണവും ഉപേക്ഷിക്കാം. ജനങ്ങളെ പണയം വെച്ച കാശിന് കോര്‍പറേറ്റുകളെയും നാട്ടുമുതലാളിമാരെയും ഊട്ടുന്നത് കുറയ്‌ക്കാം, അങ്ങനെ എന്തെല്ലാം രീതിയില്‍ മാതൃകയാവാമായിരുന്നു! പക്ഷെ, വലതുപക്ഷ സര്‍ക്കാറുകളോടാണ് താരതമ്യവും മത്സരവും. ജനങ്ങളാണ് എതിര്‍പക്ഷം!!!

ഈ പോക്ക് എങ്ങോട്ടാണെന്ന് അവര്‍ ചിന്തിക്കട്ടെ. സര്‍വ്വത്ര ഇരുട്ടു പരക്കുമ്പോള്‍ ഉള്ള വെളിച്ചവും ഊതിക്കെടുത്തുന്ന നേതൃത്വം ആരെയാണ് സഹായിക്കുന്നത്?

ആസാദ്

2 ആഗസ്ത് 2019

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.