ന്യൂദല്‍ഹി : രാജ്യത്തെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനം വീണ്ടും കൂടി. ജൂലൈ മാസത്തില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം വീണ്ടും ഒരു ലക്ഷം കോടിയില്‍ അധികമാണ്. കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതലാണിത്.
ഈ സാമ്പത്തിക വര്‍ഷം ആദ്യം ജൂണില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം 96,483 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്തേതിനേക്കാള്‍ 5.8 ശതമാനം കൂടുതലാണ് ഇത്തവണ കിട്ടിയ വരുമാനം.
കേന്ദ്ര ജിഎസ്ടിയില്‍ നിന്ന് 17,912 കോടി രൂപയും, സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാനം 25,008 കോടി രൂപയുമാണ്. ആകെ ഈ രണ്ട് വകയില്‍ നിന്നും ജിഎസ്ടി വരുമാനം 50,612 കോടി രൂപയാണ്. സെസ് വരുമാനം 8551 കോടി രൂപയും. ജിഎസ്ടി റിട്ടേണുകള്‍ ആകെ 75.79 ലക്ഷം.
















