Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ അവലോകനങ്ങള്‍ക്ക് അരനൂറ്റാണ്ട്: ‘പ്രസ് ഗ്യാലറി കണ്ട സഭ’ യുമായി പി.ശ്രീകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2019, 11:00 am IST
inKerala

തിരുവനന്തപുരം: ‘ബില്ലിന്റെ മൂന്നാം വായനയില്‍ കെ.ആര്‍. ഗൗരി ആദ്യന്തം വികാരഭരിതയായി ചെയ്ത പ്രസംഗം ഒരു രണഭേരിയും സമരപ്രതിജ്ഞയുമായിരുന്നു. വിപ്ലവശക്തി സ്ത്രീരൂപമെടുത്തപോലെ അവര്‍ ട്രഷറി ബഞ്ചുകളെ നോക്കി നിന്നലറി. നിങ്ങള്‍ ഞങ്ങളെ മര്‍ദ്ദിച്ചുകൊള്ളൂ. വെടിവച്ചുകൊള്ളൂ. ഞങ്ങള്‍ ഭയപ്പെടാറില്ല. പിന്മാാറില്ല. കൃഷിക്കാരെ ഒഴിപ്പിക്കാനുള്ള ഏതു നിയമവും ഏതു നിയമസഭയുണ്ടാക്കിയാലും കോടതി വിധിച്ചാലും ഞങ്ങള്‍ അംഗീകരിക്കുകയില്ല. അതിനെതിരെ പോരാടും. ഇത് ഈ നിയമസഭയോടും അതുവഴി ജനങ്ങളോടും ചെയ്യുന്ന പ്രതിജ്ഞയാണ്.കഷ്ടിച്ചു മൂന്നു മിനിട്ടുമാത്രം നീണ്ടുനിന്ന ആ പ്രസംഗം സമ്പൂര്‍ണ നിശബ്ദതയോടെ സഭ കേട്ടുകൊണ്ടിരുന്നു’.

മലയാള മനോരമയില്‍ കെ.ആര്‍.ചുമ്മാര്‍ എഴുതിയ നിയമസഭാ അവലോകനത്തിലെ ഭാഗമാണിത്. പ്രസംഗത്തിന്റെ ഗൗരവവും സഭയുടെ അന്തരീക്ഷവും എല്ലാംവാക്കുകളാല്‍ വരച്ചിട്ടിരിക്കുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ വലിയ മാറ്റത്തിന് തുടക്കമിട്ട ചുമ്മാര്‍ 1970 നവംബര്‍  12 ന് എഴുതിയ ഇതാണ് ആദ്യത്തെ അവലോകനമായി കണക്കാക്കുന്നതും. വിശകലനം ചെയ്യാം. വിമര്‍ശിക്കാം. പ്രസംഗിച്ചവരുടെ പേരും ഉള്‍പ്പെടുത്താം എന്ന ചുമ്മാര്‍ സ്വീകരിച്ചരീതി  മറ്റ് പത്രങ്ങളും  പിന്‍തുടര്‍ന്നു.

വിവിധ പേരുകളില്‍ മലയാള പത്രങ്ങള്‍ നിയമസഭാ നടപടികളുടെ രത്‌നചുരുക്കം വായനക്കാര്‍ക്ക് നല്‍കുന്നു. അവലോകനങ്ങളിലെ സാമൂഹ്യവിമര്‍ശനങ്ങളും അധികാരസ്ഥാനങ്ങളെ പൊള്ളിക്കുന്ന രൂക്ഷ വിമര്‍ശനങ്ങളും ഭരണക്കാരേയും അഴിമതിക്കാരേയും സംഭ്രാന്തചിത്തരാക്കിയിട്ടുണ്ട്.

2006 ഒക്‌ടോബര്‍ 10 ന് കേരള കൗമുദിക്കായി അവലോകനം നടത്താന്‍ പ്രസ് ഗാലറിയില്‍ എത്തിയത് സുകുമാര്‍ അഴിക്കോട് ആയിരുന്നു. 45 മാര്‍ക്ക് നല്‍കാം എന്നു കരുതി സഭയിലെത്തിയ അഴിക്കോട് 70 മാര്‍ക്ക് നല്‍കിയാണ് മടങ്ങിയത്. അതെക്കുറിച്ച് അഴിക്കോട് അവലോകനത്തില്‍ കുറിച്ചതിങ്ങനെ. ‘ടിവി വരുന്നതിനു മുന്‍പ് പത്രങ്ങളിലൂടെ വായിച്ചും പിന്നീട് ടിവി  ചാനലുകളിലൂടെ കണ്ടും എന്റെ മനസ്സില്‍ നിയമസഭ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രൂപം കൊണ്ട അഭിപ്രായം തീര്‍ത്തും പ്രശംസാവഹമായിരുന്നു എന്നു പറയാന്‍ എനിക്ക് ധൈര്യമില്ല. പത്ര മാധ്യമങ്ങളിലൂടെ ഏതു സംഭവവും പ്രതിഫലിപ്പിക്കുമ്പോള്‍ പലവശങ്ങളും നഷ്ടപ്പെടുകയോ തെളിയാതിരിക്കുകയോ ചെയ്യും. എന്നാല്‍ ടി വി വഴിക്കും പൂര്‍ണ്ണമായ പ്രതീതി ലഭ്യമാകില്ലെന്ന് കേരള നിയമസഭയുടെ നടപടികള്‍ നേരിട്ടു കണ്ടപ്പോള്‍ ബോധ്യമായി. എന്റെ മനസ്സില്‍ പൂര്‍വജ്ഞാനം വന്നതുകൊണ്ട് പെട്ടെന്നുണ്ടായ വിലയിരുത്തല്‍ 100 ല്‍ 45 മാര്‍ക്കായിരുന്നു.. സഭാ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ എന്റെ വിലയിരുത്തല്‍ 100 ല്‍ 70 ല്‍ കുറയാത്ത മാര്‍ക്ക് കൊടുക്കാമെന്നാണ്’.

അവലോകനങ്ങള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടാകുമ്പോള്‍ കെ ആര്‍ ചുമ്മാറും സുകുമാര്‍ അഴിക്കോടും ഉള്‍പ്പെടെ 50 മാധ്യമ പ്രവര്‍ത്തകരെഴുതിയ 50 നിയമസഭാ അവലോകനങ്ങള്‍ അവതരിപ്പിക്കുകയാണ് പ്രസ് ഗ്യാലറി കണ്ട സഭ എന്ന പുസ്തകത്തിലൂടെ ജന്മഭൂമി പ്രത്യേക ലേഖകന്‍ പി.ശ്രീകുമാര്‍.   

അര നൂറ്റാണ്ടിലെ കേരളരാഷ്‌ട്രീയത്തെ ഒറ്റ നോട്ടത്തില്‍ വിലയിരുത്താന്‍ വായനക്കാര്‍ക്ക് അവസരം കിട്ടുന്നതും പൂര്‍വമാതൃക ഇല്ലാത്തതും ചരിത്ര സ്‌നേഹികള്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദവുമായ പുസ്തകം പ്രസിദ്ധീകരിക്കുന്നത് കേരള മീഡിയ അക്കാദമിയാണ്.

ജൂലൈ 30 ന് തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലില്‍ വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുന്‍ സ്പീക്കര്‍ വി എം സുധീരനും നല്‍കി പ്രകാശനം നിര്‍വഹിക്കും.  ഒ രാജഗോപാല്‍ എംഎല്‍എ, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു,  ഐ ആന്റ് പി ആര്‍ ഡി സെക്രട്ടറി പി വേണുഗോപാല്‍ ഐ എ എസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എസ് ആര്‍  ശക്തിധരന്‍, കെ ജി പരമേശ്വരന്‍ നായര്‍, കെ പ്രഭാകരന്‍,  എം പി അച്ചുതന്‍, കെ കുഞ്ഞിക്കണ്ണന്‍, വി എസ് രാജേഷ്, കെ പി മോഹനന്‍, എം ജി രാധാകൃഷ്ണന്‍, രാജാജി മാത്യു തോമസ, ജോണ്‍ മുണ്ടക്കയം,സരസ്വതി നാഗരാജന്‍, എസ് ബിജു, അക്കാദമി  സെക്രട്ടറി കെ മോഹനന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യുണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും

അവലോകനങ്ങള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കും. മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം ആദ്യ ബാച്ചിന്റെ ബിരുദദാനവും ചടങ്ങില്‍ നടക്കും. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.