തിരുവനന്തപുരം: ശബരിമലയ്‌ക്കെതിരെ വിഷം തുപ്പി മുസ്ലിം ലീഗ് എംഎല്‍എ എം കെ മുനീറിന്റെ ഉടമസ്ഥതയിലുള്ള ഒലീവ് പബ്ലിക്കേഷന്‍സ്. ശബരിമലയുടെ പവിത്രത തകര്‍ക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി ഇറക്കുന്ന പുസ്തകം ‘ശബരിമല ഒരാര്‍ത്തവാനുഭവം’ എന്ന പേരിലാണ് പുറത്തിറക്കുന്നത്. കെ.ജി. ജ്യോതിര്‍ ഘോഷാണ് പുസ്തകം എഴുതിയിരിക്കുന്നത്.
ഇന്നു വൈകിട്ട് അഞ്ചിന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുസ്തകം പ്രകാശനം ചെയ്യുന്നത് സിപിഎം നേതാവും സ്പീക്കറുമായ ശ്രീരാമകൃഷ്ണനാണ്. പുസ്തകം ഏറ്റുവാങ്ങുന്നത് മാതൃഭൂമി പത്രത്തിന്റെ സിഎംഡി എം.പി വീരേന്ദ്രകുമാറാണ്. ചടങ്ങില്‍ അധ്യത വഹിക്കുന്നത് മുസ്ലീം ലീഗ് നേതാവും പബ്ലീഷറുമായ എം.കെ മുനീറും. മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റുമായ കമാല്‍ വരദൂരാണ് ചടങ്ങിന് ആശംസ അര്‍പ്പിക്കുന്നത്. ശബരിമലയെ തകര്‍ക്കാന്‍ മുസ്ലീം ലീഗ് ഒത്താശ ചെയ്യുന്നതിന്റെ ഉദാഹരണമാണ് കോടിക്കണക്കിന് വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടുന്ന ഈ പുസ്തകമെന്ന് ഹൈന്ദവ സംഘടനകള്‍ പറഞ്ഞു. ലീഗിന്റെ നിലപാടാണോ പുസ്തകത്തിലൂടെ പുറത്തുവരുന്നതെന്ന് പാണക്കാട് തങ്ങള്‍ വ്യക്തമാക്കണമെന്നും ഹൈന്ദവ നേതാക്കള്‍ ആവശ്യപ്പെട്ടു.
















