Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിലെ അന്തംകമ്മി സഖാക്കളുടെ ബഹുമാനം എനിക്കു വേണ്ട, കാലു നക്കാന്‍ നടക്കുന്ന ഐപിഎസുകാരനുണ്ടെങ്കില്‍ അവര്‍ക്കു കൊടുത്താല്‍ മതി; പോലീസ് ഓഫീസേഴ്‌സ് അസോ. സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ടി.പി. സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 12:26 pm IST
in Kerala

തിരുവനന്തപുരം:  സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ച പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവിന് ചുട്ട മറുപടി കൊടുത്ത് പൊലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍.  സി.ആര്‍.ബിജു എന്ന, പോലീസ് ഓഫീസേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നയാള്‍ എന്നെ ഉപദേശിച്ചു കൊണ്ടും, എനിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടും ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റും, വാട്ട്‌സ്ആപ്പില്‍ പ്രചരണങ്ങളും നടത്തുന്നുണ്ട്. പോലീസ് സേനയിലെ ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണാവോ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റും, വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും എന്ന ചോദ്യത്തോടെയാണു സെന്‍കുമാര്‍ തന്റെ മറുപടി ആരംഭിക്കുന്നത്. 

പോലീസുകാരനെ മര്‍ദ്ദിച്ചവന് ബിരിയാണി വാങ്ങിച്ചു കൊടുക്കലല്ല സെന്‍കുമാറിന്റെ പണി. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പോലീസ് വകുപ്പിനെ മാറ്റുകയായിരുന്നില്ല. സിപിഐ (എം) ന്റെ അടിയാളായി നിങ്ങള്‍ പറയുന്ന പല ബഹുമാന്യ പഴയ പോലീസ് മേധാവികളും അവരുടെ സര്‍വ്വീസില്‍ എന്തൊക്കെ ചെയ്തുവെന്ന് നന്നായി അറിയാം. ടി.പി.ചന്ദ്രശേഖരനെ വധിച്ചത് വ്യക്തി വൈരാഗ്യം കൊണ്ടു മാത്രമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. അവരൊക്കെ അത്രെ മാതൃകാ പുരുഷന്മാരാണെന്നും സെന്‍കുമാര്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍-  സി.ആര്‍.ബിജു എന്ന, പിണറായി ഭരണത്തിന്റെ തണലില്‍ പോലീസ് ഓഫീസേഴ്‌സ് ഭാരവാഹിയായ, സഖാവ് മനസ്സിലാക്കേണ്ടത്, സി.ആര്‍.ബിജു എന്നല്ല, ഇപ്പോഴത്തെ പോലീസ് അസോസിയേഷനിലെ എല്ലാ നേതാക്കളും എന്ത് ആക്ഷേപം ഉന്നയിച്ചാലും അതൊന്നും എന്റെമേല്‍ ഏശുകയില്ല എന്നതാണ്. കാരണം, ഞാന്‍ ഒരു പാര്‍ട്ടിയുടെയും ചട്ടുകമായിരുന്നില്ല. നിതിയ്‌ക്കും, നിയമത്തിനും വേണ്ടി പ്രവര്‍ത്തിച്ചവനാണ്. എന്റെ കീഴില്‍ ജോലി ചെയ്തിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സന്ദര്‍ഭങ്ങളില്‍, ഏതൊരു സര്‍ക്കാരിന്റെ സമയത്തും എത്രയെല്ലാം സംരക്ഷണം ഞാന്‍ കൊടുത്തിട്ടുണ്ട് എന്ന് കേരളത്തിലെ പോലീസുദ്യോഗസ്ഥര്‍ക്ക് അറിയാം. അതുകൊണ്ട് സി.ആര്‍.ബിജു എന്ന സഖാവിന്റെ ചാരിത്രപ്രസംഗം സ്വന്തം സഖാക്കളുടെ അടുത്തു മതി.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ കേരളാ പോലീസ് എവിടെയെത്തിയെന്നത് ഇവിടുത്തെ മാധ്യമങ്ങളും, പൊതുജനങ്ങളും നന്നായി അറിയുന്നതാണ്. ശബരിമലയുടെ കാര്യത്തില്‍ ഇല്ലാത്ത വിധി നടപ്പാക്കാന്‍ പോലീസിന് എത്ര ധൃതിയായിരുന്നു? അങ്ങനെ നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവ് സഖാവ് അടിയാളന്‍ ഒന്നു കൊണ്ടുവരാമോ? എന്താണ് കഴിഞ്ഞ ആറ് മാസങ്ങളായി സ്ത്രീകളെയൊന്നും തള്ളിക്കയറ്റാത്തത്? എന്താണ് ഓര്‍ത്തഡോക്‌സുകാരുടെ പള്ളികള്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി അനുസരിച്ച് പിടിച്ചു കൊടുക്കാത്തത്? എന്താണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ടു വന്ന സിഐ മുതല്‍, നൂറുക്കണക്കിന് കിലോമീറ്റര്‍ അകലെ കിടന്നുറങ്ങിയ എസ്‌ഐ വരെ ശ്രീജിത് എന്ന മനുഷ്യനെ അറിയാത്തവര്‍ മാത്രം പ്രതികളായത്? അതില്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്തു സംരക്ഷണമാണ് അനധികൃത നിര്‍ദേശം നല്‍കിയ ഉന്നതര്‍ക്ക് നല്‍കിയത്! ഇതു തന്നെയല്ലെ രാജ്കുമാറിന്റെ കൊലപാതകത്തിലും നടന്നത്? പ്രധാനമന്ത്രിക്കെതിരെ എന്ത് വൃത്തികെട്ട പോസ്റ്റുകളും ഇടാം. അതിനൊന്നും കേസില്ല. പിണറായി ആണെങ്കിലോ? കേരളത്തിലെ പോലീസുകാര്‍ക്ക് അറിയാം, അവര്‍ക്ക് സര്‍വ്വീസില്‍ പ്രയോജനം കിട്ടിയത് മുഴുവന്‍ ഇടതുപക്ഷം എന്ന സഖാക്കളുടെ കീഴിലല്ല എന്ന്. പോലീസ് കോണ്‍സ്റ്റബിളിന് യുഡിസിയുടെ ശമ്പള സ്‌കെയില്‍ നല്‍കിയതും, നാലാമത്തെ ഗ്രേഡും നല്‍കി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പെന്‍ഷനോടെ റിട്ടയര്‍ ചെയ്യാന്‍ സാധിക്കുന്നതും സി.ആര്‍.ബിജുവിനെ പോലുള്ള അടിമസഖാക്കളുടെ പ്രവര്‍ത്തനം കൊണ്ടല്ല. പോലീസിന്എന്തറിയാം എന്നതിന്റെ നാന്ദിയാണ് തിരുവനന്തപുരത്തുള്ള പോലീസ് സഹകരണ സംഘത്തിലേയ്‌ക്കു നടന്ന തിരെഞ്ഞെടുപ്പ്! ഭരണത്തെ മുഴുവന്‍ ദുര്‍വിനിയോഗം ചെയ്തിട്ടും ഒരു സഖാവിനും അവിടെ ജയിക്കാനായില്ല. സി.ആര്‍.ബിജുവിനെ പോലുള്ള അര്‍ബുദങ്ങള്‍ കേരളാ പോലീസിലേയ്‌ക്ക് കൂടുതല്‍ വ്യാപിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.

തിരുവനന്തപുരത്തു തന്നെ വലിയതുറയില്‍ നിയമപരിപാലനം നടത്തിയ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തപ്പോഴും, പാളയത്ത് ട്രാഫിക് ജോലി നിര്‍വ്വഹിച്ച പോലീസുകാരനെ എസ്എഫ്‌ഐ ഗുണ്ടകള്‍ നിര്‍ദാഷ്യണ്യം മര്‍ദ്ദിച്ചപ്പോഴും എവിടെയായിരുന്നു സഖാവ്? വനിതാ പോലീസുകാരിയെ പീഢിപ്പിച്ചതിന് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ കേസുള്ള ചിലരും സഖാക്കളുടെ കൂട്ടത്തില്‍ ഉണ്ടെന്നറിയാം.സി.ആര്‍.ബിജു അല്ല, എന്റെ ബഹുജന പിന്തുണ അളക്കേണ്ടത്. ഇ.കെ.നായനാര്‍ ചെയ്ത നടപടിക്ക് പിതൃശൂന്യതയോടെ ഈ സര്‍ക്കാര്‍ എന്റെ പേരില്‍ റിപ്പോര്‍ട്ടുകള്‍ അയച്ചിട്ടുപോലും നമ്പി നാരായണന് പത്മഭൂഷന്‍ കൊടുത്തപ്പോള്‍ യാതൊരു മടിയും കൂടാതെ പ്രതികരിച്ചവനാണ് ഞാന്‍. നിലമ്പൂരില്‍ പോലീസുകാരെ ആക്രമിക്കാന്‍ വന്ന മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേര്‍ വെടിവെയ്‌പില്‍ കൊല്ലപ്പെട്ടപ്പോള്‍ സി.ആര്‍.ബിജുവിന്റെ മാതൃകാ പോലീസ് മേധാവികളൊന്നും ഒരക്ഷരം ഉരിയാടി കണ്ടില്ല. അന്ന് ഞാനാണ് ലീവില്‍ ആയിരുന്നിട്ടുപോലും മാധ്യമങ്ങളില്‍ വന്ന് പോലീസിനെ പിന്തുണച്ചത്. പിന്നിടേ മുഖ്യമന്ത്രി പോലും പോലീസിനെ പിന്തുണച്ചുള്ളൂ. അതുകൊണ്ട്, കേരളാ പോലീസിലെ ഒരു സംഘം അന്തംകമ്മി സഖാക്കളായ ചിലര്‍ക്കൊഴിച്ച് മറ്റെല്ലാപേര്‍ക്കും സെന്‍കുമാര്‍ ആരാണെന്ന് അറിയാം. പിന്നെ അന്തംകമ്മി സഖാക്കളുടെ ബഹുമാനമൊന്നും എനിക്കു വേണ്ട. കാലു നക്കാന്‍ നടക്കുന്ന ഏതെങ്കിലും ഐപിഎസുകാരനുണ്ടെങ്കില്‍ അത് അവിടെ കൊടുത്താല്‍ മതി.

ശ്രീ.ജോണ്‍ മത്തായി ഐപിഎസ്, ശ്രീ.രാജഗോപാല്‍ നാരായണ്‍, ഐപിഎസ്, ശ്രീ.രാജഗോപാലന്‍ നായര്‍ ഐപിഎസ്, ശ്രീ.കെ.ജെ.ജോസഫ് ഐപിഎസ്, ശ്രീ.ഹോര്‍മീസ് തരകന്‍ ഐപിഎസ് എന്നിങ്ങനെ വ്യക്തിത്വമുള്ള പോലീസ് മേധാവികളെ ബഹുമാനിക്കുന്നവനാണ് സെന്‍കുമാര്‍. പക്ഷേ, പോളിറ്റ് ബ്യൂറോ മെമ്പര്‍മാരെയും, കാലു നക്കികളെയും മേല്‍പറഞ്ഞ ഗണത്തില്‍പ്പെടുത്തുന്ന ആളല്ല ഞാന്‍. പോലീസിനെ ഒരു പാര്‍ട്ടിയുടെ കീഴ്ഘടകമാക്കാന്‍ കോപ്പു കൂട്ടുന്ന എല്ലാവരും മനസ്സിലാക്കിക്കോളൂ, ഈ പിണറായി സംരക്ഷണം അധികനാള്‍ നീളില്ല എന്നത്. ജനം കണ്ണടച്ച് ഇരിപ്പല്ല, കണ്ണു തുറന്നാല്‍ ദേശാഭിമാനിയും, കൈരളി ചാനലും മാത്രം കാണുന്നവരുമല്ല. വിലയ്‌ക്കു വാങ്ങാന്‍ കിട്ടാത്ത ധാരാളം സാമൂഹ്യപ്രവര്‍ത്തകരും, ബുദ്ധിജീവികളും ഇനിയും കേരളത്തിലുണ്ട്. 

2019ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പ് നടന്നപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകളില്‍ മുഴുവന്‍ കൃത്രിമം നടത്തി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെ സഹായിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ റിട്ടയര്‍ ചെയ്ത് രണ്ടു വര്‍ഷം കഴിഞ്ഞ ടി.പി.സെന്‍കുമാറിനെ വിമര്‍ശിക്കാന്‍ വരുന്നത്. സിഐ മുതല്‍ താഴെ തലത്തിലേയ്‌ക്കുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഓരോ മാസവും നടത്തുന്ന പണപ്പിരിവല്ലാതെ എന്തെങ്കിലും ഉപകാരം ചെയ്തിട്ടാണോ ഈ സഖാക്കള്‍ എന്നെ ഉപദേശിക്കാന്‍ വരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. രാഷ്‌ട്രീയ ദല്ലാള്‍ പണി പോലീസില്‍ നടപ്പാക്കാന്‍ അച്ചാരം വാങ്ങിയിരിക്കുന്ന സഖാക്കള്‍ ഒന്നു മനസ്സിലാക്കുക. നിങ്ങള്‍ സഖാക്കളുടെയൊക്കെ ദൈവമായ പിണറായി വിജയനെ നട്ടെല്ലോടെ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയായി തിരിച്ചു വന്നവനാണ് ഞാന്‍. അതോര്‍മ്മയിലിരിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.