Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല; കേരളത്തിലേക്കില്ലെന്ന സൂചന നല്‍കി നിസ്സാന്‍ കോര്‍പ്പറേഷന്‍; അതൃപ്തി പരസ്യമാക്കി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു; 10000 പേരുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്‌ത്തി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2019, 06:27 pm IST
inKerala

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നായി  ചൂണ്ടികാണിച്ച നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ ഡിജിറ്റല്‍ ഹബ്ബും റിസര്‍ച്ച് സെന്ററും സ്ഥാപിക്കാനുള്ള പദ്ധതി പ്രതിസന്ധിയില്‍. ചെന്നൈയെ മറികടന്നാണ് കേരളത്തില്‍ പദ്ധതിയ്‌ക്ക് കളമൊരുങ്ങിയത്.  ഇത് സംബന്ധിച്ച കമ്പനി കേരള സര്‍ക്കാരുമായി ധാരണ പത്രത്തില്‍ ഒപ്പിടുകയും ചെയതിരുന്നു. എന്നാല്‍ ധാരണപത്രത്തില്‍ ഒപ്പിടുന്ന സമയത്ത്  വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോര്‍പ്പറേഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ചീഫ് സെക്രട്ടറിക്ക് പുറമെ കിഫ്ബി സിഇഒ മറ്റ് നാല് വകുപ്പുകളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് കത്തുനല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയതു.

പദ്ധതി നടപ്പിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ പദ്ധതി നടപ്പിലായി കിട്ടുന്നതിന് വേണ്ടി വിവിധ വകുപ്പുകളെ സമീപിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ടെക്നോപാര്‍ക്കില്‍ എ ഗ്രേഡ് സ്ഥലം ലഭ്യമല്ലാത്തതിനാല്‍ തല്‍ക്കാലം ഇന്‍ഫോസിസ് ക്യാമ്പസിലായിരുന്നു കമ്പനിക്ക് സ്ഥലം അനുവദിച്ചത്. എന്നാല്‍ വാഗ്ദാനം ചെയതതുപോലെ സ്റ്റാബ് ഡ്യൂട്ടിയും റജിസ്ട്രേഷന്‍ ഫീസും വേണ്ടെന്ന് വെയ്‌ക്കാന്‍ റജിസ്ട്രേഷന്‍ വകുപ്പ് തയ്യാറായില്ല. പാട്ടഭൂമി വീണ്ടും പാട്ടം നല്‍കുമ്പോള്‍ ഇത്തരം ഇളവുവകള്‍ നല്‍കാനാവില്ലെന്നായിരുന്നു എന്ന് പറഞ്ഞാണ് വകുപ്പ് ഇളവുകള്‍ നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തലസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകനിലവാരമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് തടസ്സമാകുന്നുവെന്നാണ് മറ്റൊരു ആക്ഷേപം.  മറ്റ് പ്രധാന നഗരങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. സിങ്കപ്പൂര്‍ വഴി ടോക്കിയോവിലേക്കുള്ള സര്‍വീസ് സില്‍ക്ക് എയര്‍ നിര്‍ത്തിയതോടെ ഇല്ലാതായെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ടോക്കിയോ ആണ് നിസ്സാന്റെ ആസ്ഥാനം. ചെന്നൈയെ മറികടന്ന് തിരുവനന്തപുരത്ത് കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചത് അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കി തരുമെന്ന് വാഗ്ദാനം ചെയ്തതുകൊണ്ടാണെന്നും കത്തില്‍ പറയുന്നു.നിസ്സാന്‍ ഉന്നയിച്ച വിഷയങ്ങള്‍ ചീഫ് സെക്രട്ടറി തലത്തില്‍ പരിശോധിച്ചുവരികയാണെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഡിജിറ്റല്‍ ഇന്നോവേഷന്‍ ഹബ് സ്ഥാപിക്കാന്‍ നിസ്സാനുമായി കേരള സര്‍ക്കാര്‍ ധാരണ പത്രത്തിലുള്ളത്. 3000 പേര്‍ക്കും അതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്ക പരോക്ഷമായും പദ്ധതി വഴി തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നു.കമ്പനിയുടെ ആദ്യഘട്ടം കഴിയുമ്പോള്‍ പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഇവരുടെയെല്ലാം പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ് സര്‍ക്കാര്‍.  ആദ്യഘട്ടത്തില്‍ 30 ഏക്കറും പിന്നീട് 40ഏക്കര്‍ സ്ഥലവും കമ്പനിക്ക് നല്‍കാനായിരുന്നു ധാരണ. നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ വന്‍ നേട്ടമായിരിക്കുമെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.