ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബിജെപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പ്രാദേശിക നേതാവ് ബി.എസ്.തോമറാണ് മരിച്ചത്. ഗാസിയാബാദിലെ ദസ്നയില്‍ ശനിയാഴ്ച രാത്രിയാണ് തോമറിനെ വെടിവച്ചത്.
ബൈക്കിലെത്തിയ അക്രമിസംഘം തുടര്‍ച്ചയായി വെടിവയ്‌ക്കുകയായിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാന്‍ ചിലര്‍ വിവിധതരത്തിലുള്ള അക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാനഘടകം ആരോപിച്ചു.
















