ന്യൂദല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് ഘടകം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനായി പണപ്പിരിവ് നടത്തിയ 14 തമിഴ്‌നാട് സ്വദേശികളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തെരച്ചില്‍ നടത്തി. ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിച്ചവരാണ് ഇവര്‍.
ചെന്നൈ, തിരുനെല്‍വേലി, മധുരൈ, തേനി, രാമനാഥപുരം എന്നിവിടങ്ങളിലാണ് തെരച്ചില്‍. അതേസമയം ഇവര്‍ക്ക് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. യുഎഇ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദ ഘടകവുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് 14 പേരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഇന്ത്യയിലെത്തിയ ഇവരെ അറസ്റ്റ് ചെയ്ത ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ജൂലായ് 26 വരെ ഇവരെ കസ്റ്റഡിയില്‍ വെക്കാന്‍ പോലീസിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഇതില്‍ ഒരാള്‍ 32 വര്‍ഷമായി ദുബായിലുണ്ടെന്നും എന്‍ഐഎ പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച ഒരാളേയും എന്‍ഐഎ അറസ്റ്റ് ചെയ്തു.
















