ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് ഒരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. അഴിമതിക്ക് കൂട്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്.
61 കേസുകളിലായി 86 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയാണ് അഴിമതിയില്‍ പിടിച്ചതെന്ന് അദേഹം ലോക് സഭയില്‍ പറഞ്ഞു. 26 സിബിഐ കേസുകളിലായി 20 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഇതിനോടകം ശിക്ഷിച്ചു. അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടുവെന്നു മന്ത്രി വ്യക്തമാക്കി. രാജ്യത്തിലുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് 2016ലെ 2088 എന്ന സംഖ്യയില്‍ നിന്നും 2018ല്‍ 1889 എന്നതിലേക്ക് കുറഞ്ഞിട്ടുണ്ട്. ഇതുവരെ അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ സിബിഐ 61 കേസുകള്‍ 86 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥനും ഇതുവരെ രാജ്യം വിട്ടുപോയിട്ടില്ലെന്നും അഴിമതി വിരുദ്ധ മുദ്രാവാക്യം മുറുകെ പിടിച്ചാണ് ഈ സര്‍ക്കാര്‍ ഭരിക്കുന്നത്തെന്നും ആദ്ദേഹം ലോകസഭയില്‍ അറിയിച്ചു.
















