Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 10:58 am IST
inKottayam

കോട്ടയം: അഞ്ച് വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒരേ ദിവസം അവധിയെടുത്തതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച പ്രതിസന്ധിയിലായി. സര്‍ജന്‍ അവധിയെടുത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടവും മുടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കൊണ്ടുപോകാനെത്തിയവരും ആശുപത്രി അധികൃതരും തമ്മില്‍ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.

അസ്ഥിരോഗം, ശ്വാസകോശ രോഗം, മനോരോഗം, ത്വക്ക് രോഗം, നാഡീരോഗം എന്നീ വിഭാഗങ്ങളിലെ ഒപി കളാണ് ഡോക്ടര്‍മാരുടെ അവധികാരണം പ്രവര്‍ത്തനം മുടങ്ങിയത്. കൂട്ടഅവധി വിഷയത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോ. സുഷമയുടെ നിലപാട്.

ഡോക്ടറില്ലാത്തതിനാല്‍ വിജയപുരം സ്വദേശി ബോസിന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് മുടങ്ങിയത്. ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം മോര്‍ച്ചറിയില്‍ വെച്ചത്. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ബോസിന്റെ ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെയെത്തിയപ്പോഴാണ് സര്‍ജനില്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കില്ലെന്നറിയിച്ചത്. ഇത് വലിയ പ്രതിഷേധത്തിനു കാരണമായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സര്‍ജന്‍ ഒരാഴ്ചയായി അവധിയിലാണെന്ന് ബോസിന്റെ ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തുമ്പോഴേക്കും ഏറെ സമയം നഷ്ടപ്പടും. പോസ്റ്റ് മോര്‍ട്ടം വൈകുന്നത് മൃതദേഹം അഴുകാന്‍ കാരണമാകുമെന്നും അവര്‍ ആശങ്ക അറിയിച്ചു. കഴിഞ്ഞയാഴ്ചയും ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകിയതിനാല്‍ ഒരു മൃതദേഹം അഴുകിയ സംഭവമുണ്ടായെന്നും അവിടെക്കൂടിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

ഇത്തരം സാഹചര്യത്തില്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക പ്രയാസം ഏറെയാണ്. കുറ്റകരമായ അനാസ്ഥയാണ് ജില്ലാ ആശുപത്രിയിലേതെന്നും അവര്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട ഡോക്ടര്‍ ഒരാഴ്ചയായി അവധിയിലാണെന്ന് അറിയാമെന്നിരിക്കെയാണ് ആശുപത്രി അധികൃതര്‍ ബോസിന്റെ മൃതദേഹം ഞായറാഴ്ച മോര്‍ച്ചറിയില്‍ വെച്ചതും തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നറിയിച്ചതും. കൊണ്ടുവന്നപ്പോള്‍ത്തന്നെ ഡോക്ടറില്ലെന്നറിയിച്ചിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയുമായിരുന്നു.

ഡോക്ടര്‍മാര്‍ അവധിയിലാണെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയാണ്. ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ പുതിയ തസ്തികയുണ്ടാക്കൂ എന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടിയെന്ന് ബോസിന്റെ ബന്ധുക്കളും ഒപ്പമെത്തിയ ജനപ്രതിനിധികളും പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. അദ്ദേഹം മറ്റു ഡ്യൂട്ടികളിലോ അവധിയിലോ ആയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഒപികളിലും നല്ല തിരക്കുള്ളതിനാല്‍ ഡോക്ടറില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. എല്ലാ വകുപ്പുകളിലും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ബദല്‍ സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു.

Tags: General HospitaldoctorkottayamLeave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.