Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെ. പി. ഹരിദാസ്byകെ. പി. ഹരിദാസ്
Apr 21, 2026, 10:40 am IST
inKerala
ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ജി. പത്മനാഭസ്വാമി പത്മനാഭനില്‍ ലയിച്ചു. ആരോടും ഒന്നും ഉരിയാടാതെ പൊട്ടിച്ചിരിച്ചും തമാശകള്‍ പറഞ്ഞും ഗൗരവമുള്ള കാര്യങ്ങളില്‍ ഇടപെട്ടും ഒരസുഖത്തിന്റേയും ഒരു ലാഞ്ചനയുമില്ലാതെ ഒന്നും പ്രകടിപ്പിക്കാതെ പെട്ടെന്നൊരു വിടവാങ്ങല്‍.

ചാലക്കുടിയുടെ സാമൂഹ്യ വിദ്യാഭ്യാസ സാംസ്‌കാരിക സേവന രംഗങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ജഗദ്ഗുരു ട്രസ്റ്റിന്റെ മുഖ്യശില്പി.

സംഘത്തിന്റെ ചാലക്കുടിയുടെ മുഖം. ബഹുമുഖ പ്രതിഭ. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം വിതറുന്ന വ്യാസ വിദ്യാനികേതന്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ചത് സ്വാമിയുടെ തറവാട്ട് മുറ്റത്ത് ഒരു ഓല ഷെഡ്ഡില്‍. ഇന്ന് പോ
ട്ട വ്യാസപുരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയത്തിന്റെ ഓരോ സ്പന്ദനങ്ങളിലും സ്വാമിയുണ്ട്. വ്യാസയെന്നാല്‍ സ്വാമിയാണ്.

എണ്‍പതാമത്തെ വയസിലും ചുറുചുറുക്കോടെ എല്ലാകാര്യങ്ങളിലും ഇടപെട്ട് വ്യാസയെ നേര്‍വഴിക്കു നയിച്ചു കൊണ്ടിരുന്ന ആ കസേര ഇനി ശൂന്യം. വിദ്യാര്‍ത്ഥികള്‍ക്ക് സ്വാമി അവരുടെ മുത്തച്ഛനാണ്. വ്യാസയിലെ ഇതുവരെ പഠിച്ച മൂവായിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ക്കും സ്വാമി അവരുടെ സ്വന്തമാണ്. അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും സ്വാമി ഒരച്ഛന്റെ സ്ഥാനത്താണ്. ഒരോ രക്ഷകര്‍ത്താക്കള്‍ക്കും സ്വാമി അവരുടെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ്.

തന്റെ പേരിനെ അന്വര്‍ത്ഥമാക്കും വിധം ശുദ്ധതയുടെ അതേ സമയം ശാന്തതയുടെയും സ്‌നേഹത്തിന്റേയും സാന്ത്വനത്തിന്റേയും സമവായത്തിന്റേയും ജീവിത മാതൃക.

കൊച്ചിന്‍ ട്രാവന്‍കൂര്‍ കെമിക്കല്‍സില്‍ എന്‍ജിനീയറായി ജീവിതമാരംഭിച്ച് സംഘത്തിലൂടെ വളര്‍ന്ന് ഒരു മാതൃകാ സ്വയംസേവകനും കാര്യകര്‍ത്താവുമായി പ്രവര്‍ത്തിച്ച് താലൂക്ക്, ജില്ലാ, വിഭാഗ് സംഘചാലക് പദവികള്‍ നിര്‍വഹിച്ച് പ്രാന്ത്രീയ സേവാ പ്രമുഖ് എന്ന ചുമതലയിലും തിളങ്ങി ട്രസ്റ്റ് ചെയര്‍മാനും ഖണ്ഡ് സംഘചാലക് പദവിയും നിര്‍വഹിച്ച് വരവേയാണ് അന്ത്യം.

സാധാരണ സ്വയം സേവകര്‍ മുതല്‍ സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ വരെയുള്ളവരുമായി സ്വാമിക്ക് ബന്ധമുണ്ട്. സ്വാമിയുടെ വീട്ടിലെ ആതിഥ്യം സ്വീകരിക്കാത്ത സംഘകാര്യകര്‍ത്താക്കള്‍ ആരും തന്നെയുണ്ടാവും എന്ന് തോന്നുന്നില്ല. ഏതൊരു കാര്യത്തിലും സ്വാമി മാതൃകയായിരുന്നു.

തെരഞ്ഞെടുപ്പ് രംഗത്ത് വീട് വീടാന്തരം കയറിയിറങ്ങി വോട്ട് പിടിക്കാന്‍, സംഘത്തിന്റെ ശതാബ്ദിയുള്‍പ്പെടെയുള്ള ഏതൊരു സമ്പര്‍ക്കത്തിനും, കേസരി വരിക്കാരെ കണ്ടെത്താന്‍, ജന്മഭൂമി പ്രചാരത്തിന്, സംഘപരിശീലനങ്ങള്‍ക്ക് ശിക്ഷാര്‍ത്ഥികളെ അയക്കാന്‍, ബാലഗോകുലം ശോഭായാത്രക്ക് കൃഷ്ണന്മാരെ ഒരുക്കാന്‍, ക്ഷേത്രസംരക്ഷണ സമിതിയുടെ ശിബിരങ്ങള്‍ക്കും സാമൂഹ്യ ആരാധനകള്‍ക്കും സഹായങ്ങള്‍ ചെയ്യാന്‍, ഹിന്ദുഐക്യവേദിയുടെ സമ്മേളനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്നില്‍ നില്‍ക്കാന്‍, വേണ്ടി വന്നാല്‍ പ്രസംഗിക്കാന്‍, ഇതിനെല്ലാം സാമ്പത്തിക സഹായങ്ങള്‍ ചെയ്യാന്‍, വിദ്യാലയത്തിലെ കുട്ടികളുടെ വീടുകള്‍ സമ്പര്‍ക്കം ചെയ്യാന്‍, പഠിക്കാന്‍ വിഷമമുള്ള വരെ കണ്ടെത്തി അവരെ പ്രേരിപ്പിക്കാനും സാമ്പത്തിക സഹായം വേണ്ടവര്‍ക്ക് അത് ചെയ്തു കൊടുക്കാനും സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ മക്കളെകൊണ്ടെല്ലാം അത് ചെയ്യിപ്പിക്കാനും എല്ലാം സ്വാമി റെഡി.

ആരോടും വിദ്വേഷമില്ലാത്ത വെറുപ്പില്ലാത്ത വീക്ഷണമുള്ള ധിഷണയുള്ള ജി പത്മനാഭ സ്വാമി ഇനി ഓര്‍മ മാത്രം.

 

Tags: passes awayG. PadmanabhaswamyRSS Chalakkudy
കെ. പി. ഹരിദാസ്
കെ. പി. ഹരിദാസ്
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

India

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.