ന്യൂദല്‍ഹി: നിരോധനാജ്ഞ ലംഘിച്ചതിന് പ്രിയങ്ക വാദ്രയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 10 പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്രയിലേക്ക് പോവുകയായിരുന്ന പ്രിയങ്കയെ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ അക്രമം ഉണ്ടാക്കാന്‍ സമ്മതിക്കില്ലെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. എന്നാല്‍ മുന്നോട്ട് തന്നെ പോകുമെന്ന് അറിയിച്ചതോടെയാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പൊലീസ് അറിയിച്ചു.
മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനാണ് പ്രിയങ്ക നിരോധനാജ്ഞ ലംഘിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്.
















