ന്യൂദല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞ അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിധി ഇന്ത്യയുടെ വിജയമാണെന്നും സുഷമ സ്വരാജ് പ്രതികരിച്ചു.
കുല്‍ഭൂഷണ്‍ കേസില്‍ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോടും സുഷമ നന്ദി അറിയിച്ചു. വിധി കുല്‍ഭൂഷണ്‍ യാദവിന്റെ കുടുംബാംഗങ്ങള്‍ക്കും വിധി വലിയ ആശ്വാസം പകരുമെന്നും സുഷമ സ്വരാജ് പ്രതീക്ഷ പങ്കുവച്ചു.
















