ഗാന്ധിനഗര്‍; കോണ്‍ഗ്രസ് നേതാക്കളും മുന്‍എംഎല്‍എമാരുമായ അല്‍പ്പേഷ് താക്കൂറും ധാവള്‍ സിങ്ങ് ഢാലയും ബിജെപിയിലേക്ക്. ഇരുവരും ക്ഷത്രിയ താക്കൂര്‍ സേനയുടെ നേതാക്കളാണ്. ഇവര്‍ ഈ മാസം അഞ്ചിനാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ട് ചെയ്ത ശേഷം രാജിവയ്‌ക്കുകയായിരുന്നു.
ഇരുവരും പാര്‍ട്ടി പദവികള്‍ ഏപ്രിലില്‍ തന്നെ രാജിവച്ചിരുന്നതാണ്. പിന്നോക്ക നേതാവു കൂടിയായാ അല്‍പ്പേഷ് താക്കൂര്‍ വിവാദമായ താക്കൂര്‍ പ്രക്ഷോഭത്തിന്റെ നായകനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് ഇരുവരും മല്‍സരിച്ച് എംഎല്‍എമാര്‍ ആയത്. ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് താക്കൂര്‍ സമുദായത്തെ കോണ്‍ഗ്രസ് അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് അന്ന് പാര്‍ട്ടി പദവികള്‍ രാജിവച്ചത്.
















