Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് കോണ്‍ഗ്രസ്; എഐസിസി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും പണമില്ല, നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോലും നീക്കിയിരുപ്പില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 12:36 pm IST
in India

ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സാമ്പത്തിക ഞെരുക്കത്തിലും അകപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഐഎസിസി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഇത്തവണ കേന്ദ്ര ഭരണം പിടിക്കാമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പരസ്യങ്ങള്‍ക്കുമായി കണക്കും മറ്റുമില്ലാതെ പണം ചെലവിട്ടതും സാമ്പത്തിക ബാധ്യതയിലേ്ക്ക് പാര്‍ട്ടിയെ നയിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി യൂണിയന്‍, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍ ഘടകങ്ങളോടു ചെലവുചുരുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വിവിധ പ്രശ്‌നങ്ങളില്‍ പെട്ട് ഉലയുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഫലപ്രഖ്യാപനം പുറത്തുവന്നതോടെ പരാജയതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി നാടകീയമായി രാ്ജിവെച്ചു. അതിനു പിന്നാലെ കോണ്‍ഗ്രസ്സും ജെഡിഎസും ഭരിക്കുന്ന കര്‍ണ്ണാടയില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാണ്. അതിനു പിന്നാലെയാണ് പാര്‍ട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെടുന്നത്. 

സേവാദള്‍ ഓഫീസിന്റെ മാസവിഹിതം രണ്ടരലക്ഷം രൂപയില്‍നിന്നു രണ്ടുലക്ഷം രൂപയായി കുറച്ചു. അടുത്തമാസം മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 5000 രൂപയുടെവരെ കുറവുണ്ടായേക്കാമെന്ന ആശങ്കയിലാണിപ്പോള്‍ ജീവനക്കാര്‍.

എഐസിസി ഓഫീസില്‍മാത്രം നൂറ്റമ്പതോളം ജീവനക്കാരുണ്ട്. ഇതില്‍ നൂറ്റിപ്പത്തുപേര്‍ സ്ഥിരംജീവനക്കാരാണ്. ഇവരുടെ ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. താത്കാലികക്കാരില്‍ പലര്‍ക്കും മൂന്നുമാസത്തെവരെ കുടിശ്ശികയുണ്ടെന്നാണറിയുന്നത്.

കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ സെല്ലിലെ 20 പേര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ രാജിവെച്ചിരുന്നു. പാര്‍ട്ടി തോല്‍വിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ രാജിവെച്ചതെന്നാണ് വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത്. എന്നാല്‍ ശമ്പള കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരില്‍ പലരും രാജിവെച്ചതെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. നിലവില്‍ 35 പേരാണു സെല്ലിലുള്ളത്. ഇവരില്‍ ചിലര്‍ക്കു ശമ്പളം മുടങ്ങുന്നുണ്ടെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍തന്നെ പറയുന്നു. മാധ്യമവിഭാഗത്തിന്റെ അവസ്ഥയും ഇതുതന്നെ.

അതേസമയം വിവിധ സംസ്ഥാനങ്ങളിലെ കോടതികളില്‍ ഫയല്‍ ചെയ്തിട്ടുള്ള കേസുകളില്‍ ഹാജരാവുന്നതിനു രാഹുല്‍ഗാന്ധിക്കുമാത്രം വന്‍ സാമ്പത്തികബാധ്യത തന്നെ ഉണ്ടാക്കുന്നുണ്ട്. 

കര്‍ണാടകത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ചെലവു വേറെയും. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുറഞ്ഞതും വരുമാനത്തില്‍ കുറവുണ്ടാക്കുന്നു. ഇതിലെല്ലാം ഉപരി ഈ വര്‍ഷം അവസാനത്തോടെ മഹാരാഷ്‌ട്ര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കണ്ടെത്താനും കോണ്‍ഗ്രസ് വേറെ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.