ന്യൂദല്‍ഹി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
വന്‍ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രി പദത്തില്‍ വീണ്ടും അധികാരത്തിലെത്തിയതില്‍ യുസഫ് അലി അഭിനന്ദിച്ചു. വാണിജ്യ വിഷയങ്ങളും ഇരുവരും തമ്മിലുള്ള ചര്‍ച്ചയായി. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീപ് അഹമ്മദും യുസഫലിക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.
















