ന്യൂദല്‍ഹി: ഒരു കുടുംബത്തിന് രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തരത്തിലുള്ള നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത് ലംഘിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവ് ക്രമാതീതമായി ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് പ്രകൃതിവിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ നിയമം ഇതിനായി പാസാക്കണം. ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കണം,’ ഗിരിരാജ് സിംഗ് പറഞ്ഞു. ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ പോലും ജനസംഖ്യാ നിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.പക്ഷെ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാല്‍ അത് അപ്പോള്‍ മതങ്ങളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
















