കൊച്ചി : ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്കു കടത്തി വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനപ്പരിശോധിച്ചു കൂടേയെന്ന് ഹൈക്കോടതി. തീര്‍ത്ഥാടകരുടെ തിരക്ക് കുറവുള്ള സമയത്ത് സ്വകാര്യ വാഹനങ്ങള്‍ക്കു പ്രവേശനം നല്‍കാന്‍ എന്താണു തടസ്സം.
നിലയ്‌ക്കലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മാസപൂജ സമയങ്ങളില്‍ പുനഃപരിശോധിച്ചു കൂടേയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ മാസപൂജ സമയത്ത് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നതിനോടു യോജിപ്പാണെന്നു സര്‍ക്കാര്‍ അറിയിച്ചു.















