ലഖ്‌നൗ : ബിജെപിയില്‍ അംഗത്വമെടുത്തതിന് മുസ്ലീം വനിതയോട് വാടകവീട് ഉടമ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പട്ടു. ഉത്തര്‍പ്രേദശിലെ അലിഗഡ് ജില്ലയിലാണ് സംഭവം.
ഞായറാഴ്ചയാണ് യുവതി ബിജെപിയില്‍ അംഗത്വ മെടുത്തത്. ഇതിനെ തുടര്‍ന്ന് വീട്ടുടമയുടെ അമ്മ വൈദ്യുതി ബില്ലായി 4000 രൂപ ആവശ്യപ്പെട്ടു. പിന്നാലെ എത്തിയ വീട്ടുടമസ്ഥന്‍ ബിജെപി അംഗത്വം എടുത്തത് ചോദ്യം ചെയ്യുകയും വീട്ടില്‍ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ടു.
ഇതിനെ എതിര്‍ത്തപ്പോള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും യുവതി പറഞ്ഞു. സംഭവം വിവാദമായതോടെ പോലീസ് വീട്ടുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.















