Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തുന്നു; എട്ട് ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചു; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2019, 02:33 pm IST
inIndia

ബെംഗളൂരൂ: കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തുന്നു. ഭരണപക്ഷത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ എട്ട്  പേര്‍ രാജി നല്‍കി. ജെഡിഎസ് മുന്‍ അധ്യക്ഷനും മുന്‍ ആഭ്യന്തരമന്ത്രിയും രാജിക്കൊരുങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായതോടെ ഇന്നു വൈകിട്ട് മുഖ്യമന്ത്രി കുമാരസ്വാമി മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു. എട്ട് എംഎല്‍എമാര്‍ രാജിവയ്‌ക്കാനായി നിയമസഭാ മന്ദിരം ഇരിക്കുന്ന വിധാന്‍സഭയില്‍ എത്തിയെങ്കിലും സ്പീക്കര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ രാജിക്കത്ത് സ്പീക്കറുടെ ഓഫീസില്‍ നല്‍കി മടങ്ങുകയായിരുന്നു. ഭരണപക്ഷത്തെ ഏഴ് എംഎല്‍എമാര്‍കൂടി രാജിക്കൊരുങ്ങിയിട്ടുണ്ട്. ഇവര്‍ കൂടി രാജിവെച്ചാല്‍ എച്ച്.ഡി. കുമാരസ്വാമി നയിക്കുന്ന സഖ്യകക്ഷി സര്‍ക്കാര്‍ നിലം പതിക്കും.

ജൂണ്‍ 30ന് രണ്ട്് മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ രാജികള്‍. അന്ന്  മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ജാര്‍ക്കിഹോളി, ബെല്ലാരി വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ് എന്നിവരാണ് രാജിവെച്ചത്.

ആദ്യം രാജി പ്രഖ്യാപിച്ചത് ആനന്ദ് സിങാണ്. ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട ആനന്ദ് സിങ് താന്‍ രാജിവെക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു. വൈകിട്ട് നിയമസഭാ സ്പീക്കറുടെ പക്കല്‍ ഔദ്യോഗികമായി രാജിസമര്‍പ്പിച്ചു. ഇതിനുശേഷം നാലുമണിയോടെ രമേശ് ജാര്‍ക്കിഹോളിയും സ്പീക്കര്‍ക്ക് രാജി നല്‍കിയിരുന്നു. നേരത്തേ ചിഞ്ചോലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് യാദവ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ കലബുര്‍ഗിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഉമേഷ് യാദവാണ് കോണഗ്രസിന്റെ കരുത്തനായ മല്ലികാര്‍ജുന ഖാര്‍ഗെയെ അട്ടിമറിച്ചത്.

ഉമേഷ് യാദവ് രാജിവെച്ച ഒഴിവില്‍ ചിഞ്ചോലിയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അവിനാഷ് യാദവ് ബിജെപി സ്ഥാനാര്‍തിയായി മത്സരിച്ച് ജയിച്ചു. ഇതോടെ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റായി. 224 അംഗ സഭയില്‍ എട്ട് എംഎല്‍എമാര്‍ രാജിവെച്ചതോടെ സഭയുടെ അംഗസംഖ്യ 216 ആയി. സഖ്യ സര്‍ക്കാരിന് ഇപ്പോള്‍ 109 അംഗങ്ങളുടെ പിന്തുണയുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ജെഡിഎസുമായുള്ള ബന്ധമാണെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ധിക്കാരപരമായ നിലപാടുകള്‍ ഇനിയും അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറയുന്നു.

വിമതസ്വരങ്ങളെ അനുനയിപ്പിക്കാന്‍ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കഴിഞ്ഞ ദിവസവും ബെംഗളൂരുവില്‍ എത്തിയിരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നം ഒരുവിധം ശമിച്ചെന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരിച്ചുപോയതിന്റെ തൊട്ടുപിന്നാലെയാണ് എട്ട് എംഎല്‍എമാരുടെ രാജി പ്രഖ്യാപനം വന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.