ന്യൂദല്‍ഹി: ലോക്‌സഭയിലെ ചേദ്യോത്തര വേളയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രസംഗിച്ചത് വളച്ചൊടിച്ച് എന്‍ഡിടിവി. വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ നല്‍കിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ തിരുത്തി മറ്റൊരു തലക്കെട്ട് നല്‍കി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ നിഷേധാത്മക പ്രചാരണം നടത്താന്‍ തലക്കെട്ടില്‍ മാറ്റങ്ങള്‍ വരുത്തുകയും പ്രസംഗത്തില്‍ പറയാത്ത കാര്യങ്ങല്‍ കൂടി ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യം ധനമന്ത്രിയുടെ പ്രസംഗത്തിലില്ലായിരുന്നു.
Where did this heading come from? Not certainly from my answer in the Rajya Sabha. Your story, based on my answer, also, does not have this line. Please watch my answer in the RS or read your copy(sourced from @PTI_News?) itself.
— Nirmala Sitharaman (@nsitharaman) July 2, 2019
അതേസമയം തെറ്റായ വാര്‍ത്ത കൊടുത്തിനെതിരെ നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തി. എവിടെ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കിട്ടിയത്. വാര്‍ത്ത കൊടുത്ത എന്‍ഡിടിവിക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
നിര്‍മ്മല വ്യാജ വാര്‍ത്തക്കെതിരെ പരസ്യമായി രംഗത്ത് എത്തിയതോടെ എന്‍ഡിടിവി പ്രതിരോധത്തിലായി. തുടര്‍ന്ന് വാര്‍ത്തയുടെ തലക്കെട്ട് അവര്‍ തിരുത്തുകയും വ്യാജവാര്‍ത്ത നല്‍കിയതില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.

















