Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സാജന്‍ പിള്ള അമേരിക്കയിലെ മികച്ച നൂറ് സിഇഒ-മാരുടെ പട്ടികയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2019, 12:38 pm IST
in Marukara

കാലിഫോര്‍ണിയ : നിരവധി രാജ്യങ്ങളില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കിയ മലയാളിയായ സാജന്‍ പിള്ളയെ അമേരിക്കയിലെ ഇക്കൊല്ലത്തെ മികച്ച നൂറു സിഇഒ-മാരിലൊരാളായി തൊഴില്‍-നിയമന മേഖലയില്‍ ലോകത്തെ ഏറ്റവും പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഗ്ലാസ്‌ഡോര്‍ തെരഞ്ഞെടുത്തു. 

കാലിഫോര്‍ണിയയിലെ അലിസോ വീയേഹോ ആസ്ഥാനവും കേരളത്തില്‍ ആഴത്തിലുള്ള വേരുകളുമുള്ള യുഎസ്ടി ഗ്ലോബല്‍ (യുഎസ്ടി) എന്ന ഐടി സ്ഥാപനത്തില്‍നിന്ന് ഈയിടെ സ്ഥാനമൊഴിഞ്ഞ സിഇഒ-യാണ് സാജന്‍ പിള്ള. ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ അന്‍പത്തിയാറാം സ്ഥാനത്താണ് അദ്ദേഹം. ലോകമെങ്ങും അറിയപ്പെടുന്ന മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്ഇന്‍, അഡോബി, ലൊറിയല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ  ഇന്ത്യന്‍ വംശജരടക്കമുള്ള സിഇഒ-മാരാണ് പട്ടികയിലുള്ളത്. 

ഈ സ്ഥാപനങ്ങളിലെ  വിവിധ മേഖലകളിലുള്ള ജീവനക്കാരാണ്  നേതൃപാടവം, ഉള്‍ക്കാഴ്ച, തൊഴില്‍ അന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ഗ്ലാസ്‌ഡോറിനുവേണ്ടി മികച്ച നൂറു സിഇഒ-മാരെ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡിനുവേണ്ടി തെരഞ്ഞെടുക്കുന്നത്. തങ്ങളുടെ പേരു പറയാതെയാണ് ജീവനക്കാര്‍ ഈ വിലയിരുത്തല്‍ നടത്തുന്നത്. 

വിഎംവെയറിന്റെ സിഇഒ പാറ്റ് ഗെല്‍സിങര്‍ ആണ് ഒന്നാം സ്ഥാനത്ത്. മറ്റ് ആഗോള ബ്രാന്‍ഡുകളായ അഡോബിയുടെ ശന്തനു നാരായണ്‍, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, മക്കന്‍സിയുടെ കെവിന്‍ സ്‌നീഡര്‍, ലിങ്ക്ഡ്ഇന്‍-ന്റെ ജെഫ് വീനര്‍, ബെസ്റ്റ് ബൈയുടെ ഹ്യൂബര്‍ട്ട് ജോളി തുടങ്ങിയവര്‍ ആദ്യ പത്ത് പേരില്‍ പെടുന്നു. 

ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചായ് (46), ഏണസ്റ്റ് ആന്‍ഡ് യങ് സിഇഒ മാര്‍ക്ക് വൈന്‍ബെര്‍ജര്‍ (48), ടൊയോട്ട അമേരിക്കയുടെ അകിയോ ടൊയോഡ (50) തുടങ്ങിയ പ്രമുഖരാണ് സാജന്‍ പിള്ളയ്‌ക്ക് മുന്നിലുള്ളത്. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തൊട്ടുമുകളിലുണ്ട്. പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ ഹയാട്ടിന്റെ സിഇഒ മാര്‍ക്ക് എസ് ഹോപ്ലമാസിയന്‍, എന്‍ബിസി മേധാവി സ്റ്റീഫന്‍ ബി ബര്‍ക്ക്.  ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സ് ഗോര്‍സ്‌കി, ആപ്പിള്‍ സിഇഒ ടിംകുക്ക് തുടങ്ങിയവരെ പിന്തള്ളിയാണ് സാജന്‍ പിള്ള പട്ടികയില്‍ ഈ സ്ഥാനത്തെത്തിയത്. ബ്ലൂംബര്‍ഗ്, കെപിഎംജി, ഹില്‍ട്ടണ്‍, മെര്‍ക്ക്, വീസ,  നൈക്കി, അമേരിക്കന്‍ എക്‌സ്പ്രസ് തുടങ്ങി ലോകമെങ്ങും അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ മേധാവിമാരില്‍ പലരും സാജന്‍ പിള്ളയ്‌ക്കു പിന്നിലാണ്. 

പതിനാലു ജീവനക്കാരുമായി തുടങ്ങി 19 വര്‍ഷത്തിനുള്ളില്‍ 21 രാജ്യങ്ങളിലായി പതിനയ്യായിരത്തിലേറെ ജീവനക്കാരുള്ള മഹത്തായ സ്ഥാപനമായി മാറിയ യുഎസ്ടി ഗ്ലോബലിന്റെ ഈ വളര്‍ച്ചയില്‍ പ്രമുഖ സ്ഥാനമാണ് സാജന്‍ പിള്ളയ്‌ക്കുള്ളത്. കേരളത്തിലെ ആദ്യ യൂണികോണ്‍ സ്ഥാപനമാണ് യുഎസ്ടി. ഈ ഉയര്‍ച്ചയ്‌ക്കൊപ്പം യുഎസ്ടിയില്‍ നൂതനത്വവും സുതാര്യതയും മികച്ച തൊഴില്‍സംസ്‌കാരവും സാജന്‍ പിള്ളയ്‌ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് ഗ്ലാസ്‌ഡോര്‍ വിലയിരുത്തുന്നു. സ്ഥാനമൊഴിഞ്ഞെങ്കിലും കമ്പനിയുടെ ഡയറക്ടറായി അദ്ദേഹം തുടരുന്നുണ്ട്. ഫോര്‍ച്യൂണ്‍ 500 -ലെ സ്ഥാപനങ്ങളടക്കം ലോകത്തിലെ ആയിരത്തോളം പ്രമുഖ കമ്പനികള്‍ക്ക് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങും ഡിജിറ്റല്‍ സേവനവും നല്‍കുന്നത് യുഎസ്ടിയാണ്.  തിരുവനന്തപുരമാണ് യുഎസ്ടിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം.

തിരുവനന്തപുരം ഗവ എന്‍ജിനീയറിംഗ് കോളജില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത സാജന്‍ ഇന്ത്യയില്‍ സോഫ്റ്റ്‌ടെക് സിസ്റ്റംസ് എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. അമേരിക്കയിലെ പ്രമുഖ സോഫ്‌റ്റ്വെയര്‍ കമ്പനികളായ എംസിഐ ടെലികമ്യൂണിക്കേഷന്‍സ്, ടാനിങ് സിസ്റ്റംസ് എന്നിവയില്‍ പ്രധാന പദവികള്‍ വഹിച്ചശേഷമാണ് യുഎസ്ടി-യിലെത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അദ്ദേഹം കാലിഫോര്‍ണിയ സയന്‍സ് സെന്റര്‍, ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക്, മെക്‌സിക്കോയിലെ സെന്‍ട്രോ ഫോക്‌സ്, പീസ് വണ്‍ഡേ എന്നിവയുടെ ബോര്‍ഡംഗമാണ്. ഇന്റര്‍നെറ്റ് കമ്പ്യൂട്ടിങ്, ഡേറ്റാ സിസ്റ്റം എന്നിവയില്‍ നിരവധി പേറ്റന്റുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. തൊഴില്‍ പരിശീലനത്തിനുള്ള  സ്റ്റെം കണക്ടര്‍ എന്ന പ്രമുഖ അമേരിക്കന്‍ സ്ഥാപനം അദ്ദേഹത്തെ 100 മികച്ച സിഇഒമാരിലൊരാളായി തെരഞ്ഞെടുത്തിരുന്നു. സ്റ്റെം ഡൈവേഴ്‌സിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം അമേരിക്കയിലെ ന്യൂനപക്ഷവിഭാഗത്തില്‍പെട്ട ആയിരം വനിതകള്‍ക്ക് ഐടി പരിശീലനം നല്‍കിയത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. 

സ്ഥാപനങ്ങളെയും ജീവനക്കാരെയും  വിലയിരുത്തി തൊഴില്‍ നേടാനും നിയമനം നടത്താാനും സഹായിക്കുന്ന സ്ഥാപനമാണ് ഗ്ലാസ്‌ഡോര്‍. 190 രാജ്യങ്ങളിലെ പത്തു ലക്ഷത്തോളം കമ്പനികളാണ് ഗ്ലാസ്‌ഡോറിന്റെ ഈ പട്ടികയിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.