ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബുദ്ഗാം ജില്ലയിലെ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഇനിയും ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.
ഇവിടെ എത്ര ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന് വ്യക്തമല്ല. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
















