ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ പ്രക്ഷേപണം ഇന്ന് മുതല്‍ പുനരാരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഫെബ്രുവരിക്ക് ശേഷം മന്‍ കി ബാത്ത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയായി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നതിനുശേഷമുള്ള ആദ്യ പ്രക്ഷേപണമാണ് ഇത്.
ഇത്തവണ മന്‍ കി ബാത്തില്‍ പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ടോള്‍ ഫ്രീ നമ്പറും ഓണ്‍ലൈന്‍ സംവിധാനവും ഇത്തവണ നല്‍കിയിരുന്നു. മന്‍ കി ബാത്തിന്റെ 54ാം എപ്പിസോഡാണ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നത്.
എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്നിനായിരുന്നു മന്‍ കി ബാത്തിന്റെ ആദ്യ പ്രക്ഷേപണം.
















