ന്യൂദല്‍ഹി: നാരദ ജയന്തിയോടനുബന്ധിച്ചുള്ള ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ കേന്ദ്ര (ഐവിഎസ്‌കെ)ത്തിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഓര്‍ഗനൈസര്‍ സീനിയര്‍ സബ് എഡിറ്ററും ഡിജിറ്റല്‍ ന്യൂസ് കോര്‍ഡിനേറ്ററുമായ ഗണേഷ് രാധാകൃഷ്ണനാണ് യുവമാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ്. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയാണ് ഗണേഷ്.
സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റാം ബഹദൂര്‍ റായിയും മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് ഇന്ത്യാ ടുഡെ ഡപ്യൂട്ടി എഡിറ്റര്‍ ഉദയ് മധൂര്‍ക്കറും അര്‍ഹരായി. നാളെ രാവിലെ 11ന് ദല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ.മന്‍മോഹന്‍ വൈദ്യയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പങ്കെടുക്കും.
















