ന്യൂദല്‍ഹി : മാധ്യമപ്രവര്‍ത്തകയ്‌ക്കു നേരെ അജ്ഞാത സംഘം വെടിവെച്ചു. നോയ്ഡയില്‍ താമസിക്കുന്ന മിതാലി ചന്ദോല എന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കാണ് വെടിയേറ്റത്.
പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ഒറ്റയ്‌ക്ക് കാറില്‍ സഞ്ചരിക്കവേ മറ്റൊരു കാറില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
രണ്ട് തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒന്ന് ഗ്ലാസ് തുളച്ച് മിതാലിയുടെ കൈയിലാണ് തുളച്ചുകയറിയത്. വെടിയേറ്റ ശേഷവും മിതാലി കാര്‍ നിര്‍ത്താതെ മുന്നോട്ട് എടുത്തപ്പോള്‍ അക്രമികള്‍ കാറിന്റെ ഗ്ലാസിന് നേര്‍ക്ക് മുട്ടയെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. കിഴക്കന്‍ ദല്‍ഹിയിലെ ധരംശില ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തു.
















