ന്യൂദല്‍ഹി : രാജ്യത്തിന്റെ ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭ എംപി റിപുന്‍ ബോറ. ദേശീയ ഗാനത്തിലുള്ള സിന്ധ് ശത്രുരാജ്യമായ പാക്കിസ്ഥാനിലായതു കൊണ്ട് അത്തരത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു റിപുന്‍ ബോറ സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടത്.
ഇതേ ആവശ്യമുന്നയിച്ച് 2016ലും ബോറ സ്വകാര്യ ബില്‍ കൊണ്ടുവന്നിരുന്നു. വടക്കുകിഴക്ക് ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും എന്നാല്‍ സിസിന്ധിന് ദേശീയഗാനത്തില്‍ സ്ഥാനമില്ല. ശത്രുരാജ്യമായ പാക്കിസ്ഥാനിലെ സ്ഥലത്തെ എന്തിനാണ് ഇപ്പോഴും മഹത്വവത്കരിക്കുന്നത്. അത് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2016ല്‍ കേന്ദ്രമന്ത്രിയായിരുന്ന അരവിന്ദ് സാവന്തും ദേശീയഗാനത്തില്‍നിന്ന് സിന്ധ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.
















