ന്യൂദല്‍ഹി: അന്താരാഷ്‌ട്ര യോഗാ ദിനത്തില്‍ യോഗയെയും സൈനികരെയും ആര്‍മി ഡോഗ് സ്‌ക്വാഡിനെയും ആക്ഷേപിച്ച് രാഹുല്‍ ഗാന്ധി.
ഡോഗ് സ്‌ക്വാഡും അവരുടെ പരിശീലകരും യോഗ ചെയ്യുന്ന ചിത്രം സൈന്യം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോ ന്യൂ ഇന്ത്യ (പുതിയ ഇന്ത്യ) എന്ന പരാമര്‍ശത്തോടെ പരിഹാസരൂപേണ രാഹുല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
പുതിയ ഇന്ത്യ എന്നത് രണ്ടാം മോദി സര്‍ക്കാരിന്റെ നയമാണ്. പ്രധാനമന്ത്രി പ്രസംഗങ്ങളില്‍ ഈ വാക്ക് ആവര്‍ത്തിച്ച് പറയാറുമുണ്ട്. ഇതിനെ കളിയാക്കുകയായിരുന്നു രാഹുല്‍.
ഇന്ത്യയുടെ ശ്രമഫലമായി ലോകം മുഴുവന്‍ യോഗാ ദിനം ആചരിക്കുമ്പോഴാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് പരിഹാസവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് രാഹുല്‍ ചെയ്തതെന്നും വിമര്‍ശനമുയര്‍ന്നു.
രാഹുല്‍ ഇപ്പോഴും പാഠം പഠിച്ചിട്ടില്ലെന്ന് ബിജെപി എംപി തേജസ്വി സൂര്യ വ്യക്തമാക്കി. നമ്മുടെ സൈന്യത്തേയും ശ്വാന വിഭാഗത്തേയും യോഗാ പാരമ്പര്യത്തേയും രാജ്യത്തിനേയുമെല്ലാം രാഹുല്‍ അപമാനിക്കുയാണ്. ഇത്തരമൊരു നേതാവാണല്ലോ അവരെ നയിക്കുന്നതെന്ന കാര്യമോര്‍ത്ത് യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തനിക്ക് സഹതാപം തോന്നുന്നെന്നും തേജസ്വി സൂര്യ വിമര്‍ശിച്ചു.
















