ന്യൂദല്‍ഹി: ലോകസഭയില്‍ ശബരിമല അയ്യപ്പന് ജയ് വിളിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. ശൂന്യവേളയില്‍ അയ്യപ്പ ഭക്തര്‍ പ്രത്യേക വിഭാഗമാണെന്ന് പറഞ്ഞ് സംസാരിച്ചതിന് ശേഷമാണ് ‘ജയ് അയ്യപ്പാ’ എന്ന് മീനാക്ഷി ലേഖി വിളിച്ചത്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും മീനാക്ഷി ലേഖി ഇന്ന് സഭയില്‍ ആവശ്യപ്പെട്ടു.
സഭ ഏകകണ്ഠമായാണ് എന്‍.കെ പ്രേമചന്ദ്രന്‍ കൊണ്ടുവന്ന ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. മതാചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നുമെന്ന് ഭരണഘടന ഉറപ്പാക്കണമെന്നും മീനാക്ഷി ലേഖി പറഞ്ഞു. ശബരിമല വിഷയം ബിജെപിയുടെ ഭാഗത്തുനിന്നും മീനാക്ഷി ലേഖിയാണ് ലോകസഭയില്‍ ആദ്യം ഉന്നയിച്ചത്. ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം വേണമെന്നും അവര്‍ വ്യക്തമാക്കി. ഇതിനായി സമഗ്ര നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള ബില്‍ കൊണ്ടുവരുമെന്നും ലേഖി വ്യക്തമാക്കി.
















