ന്യൂദല്‍ഹി: ശബരിമലയിലെ ഭക്തര്‍ പ്രത്യേക വിഭാഗമാണെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ലോകസഭയെ അറിയിച്ചു. ശബരിമല ബില്ലില്‍ ലോകസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. സഭ ഏകകണ്ഠമായാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. മതാചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഭരണഘടന ഉറപ്പാക്കണമെന്നും മീനാക്ഷി ലേഖി പറഞ്ഞു. ശബരിമല വിഷയം ബിജെപിയുടെ ഭാഗത്തുനിന്നും മീനാക്ഷി ലേഖിയാണ് ലോകസഭയില്‍ ഉന്നയിച്ചത്. ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം വേണമെന്നും അവര്‍ വ്യക്തമാക്കി. ഇതിനായി സമഗ്ര നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള ബില്‍ കൊണ്ടുവരുമെന്നും ലേഖി വ്യക്തമാക്കി.
















