റാഞ്ചി: യോഗ ഭാരത സംസ്‌ക്കാരത്തിന്റെ ഭാഗമെന്നും സാധാരണക്കാരനിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക യോഗയെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് തന്റേതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെയും ആദിവാസികളുടെയും വീടുകളിലേക്ക് യോഗയെ എത്തിക്കണം. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റും. കാരണം രോഗങ്ങള്‍ക്കൊണ്ട് കൂടുതല്‍ കഷ്ടപ്പെടുന്നത് അവരാണ്- അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയ്‌ക്കൊപ്പം മുപ്പതിനായിരത്തിലേറെ പേരാണ് ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ അന്താരാഷ്‌ട്ര യോഗാ ദിന പരിപാടിയില്‍ പങ്കെടുത്തത്. റാഞ്ചിക്ക് പുറമെ ഡല്‍ഹി , ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ഡല്‍ഹിയില്‍ രാജ്പഥിലാണ് യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടി.
ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് മറ്റ് കേന്ദ്രമാര്‍ എന്നിവരും യോഗാ പരിപാടികളില്‍ പങ്കാളികളായി. ദല്‍ഹിയില്‍ നടക്കുന്ന യോഗാ ദിനത്തിനു ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ നേതൃത്വം നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗാ ദിന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു .
















