കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. സമാധാന പരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് അതിക്രമം അഴിച്ചുവിടുകയായിരുന്നു.
കലൂര്‍ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് പാലത്തിനു സമീപം പോലീസ് തടഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കം ഉള്ളവരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: