Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭീകരതയ്‌ക്കെതിരെ ഇരട്ട പോര്‍മുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2019, 03:24 am IST
inEditorial

ഈ മണ്ണില്‍ വേരൂന്നാന്‍ ഭീകരവാദത്തെ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍, കിഴക്കും പടിഞ്ഞാറും ഭീകരര്‍ക്കെതിരെ ശക്തമായ പോര്‍മുഖമാണു തുറന്നിരിക്കുന്നത്. കശ്മീര്‍താഴ്വര അരിച്ചുപെറുക്കുന്ന സുരക്ഷാസൈന്യം ഭീകരത്താവളങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുന്നു. തങ്ങള്‍ അധീനപ്പെടുത്തിയിരിക്കുന്ന കശ്മീര്‍ ഭാഗംകൂടി നഷ്ടപ്പെടുമോ എന്ന പേടിയിലാണ് പാക്കിസ്ഥാന്‍. അതേസമയം വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷാസേന നടത്തിയ മിന്നലാക്രമണങ്ങളില്‍ ഒട്ടേറെ ഭീകരര്‍ പിടിയിലായിക്കഴിഞ്ഞു. മ്യാന്‍മര്‍ അതിര്‍ത്തികടന്നു മുന്‍പുനടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. മൂന്നാഴ്ചത്തെ സണ്‍ഷൈന്‍ 2 എന്ന ഓപ്പറേഷനില്‍ എണ്‍പതോളം ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായി. മ്യാന്‍മര്‍സൈന്യം ഇന്ത്യക്കു നല്ല പിന്തുണ നല്‍കുന്നുമുണ്ട്. 2015ല്‍ 15 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു തിരിച്ചടിയായാണ് മ്യാന്‍മര്‍ അതിര്‍ത്തികടന്ന് ഇന്ത്യ ഭീകരതാവളങ്ങള്‍ ആക്രമിച്ചുതകര്‍ത്തത്. അന്നുമുതല്‍ ഈ ഭാഗത്ത് കനത്ത ജാഗ്രതയിലായിരുന്നു ഇന്ത്യന്‍ സുരക്ഷാസേന. അതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണങ്ങള്‍.    

പടിഞ്ഞാറ്, ഭീകരവാദത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നു പറയുകയും അതേസമയംതന്നെ കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പണമൊഴുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ഇരട്ടത്താപ്പാണ് ഇന്ത്യയുടെ സുരക്ഷാസൈന്യം കഴിഞ്ഞ ദിവസം തുറന്നുകാണിച്ചത്. ഇന്ത്യക്കെതിരെ ഇന്ത്യക്കകത്തുനിന്നു യുദ്ധം ചെയ്യാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ശൈലി പാക്കിസ്ഥാന്‍ തുടങ്ങിയിട്ടു കാലംകുറച്ചായി. പക്ഷേ, ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളെയും ദീര്‍ഘവീക്ഷണത്തെയും മുന്‍കരുതലിനേയും മറികടക്കാന്‍ അവര്‍ക്കായിട്ടില്ല. അവിടവിടെ ചില സ്ഫോടനങ്ങള്‍ നടത്തി ഞെട്ടിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു. മാത്രമല്ല, മുസ്ലീം രാഷ്‌ട്രങ്ങള്‍ക്കിടയില്‍പ്പോലും ഒറ്റപ്പെടുന്ന നിലയിലുമായി. സ്വന്തം നിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളുമായി ഇന്ത്യ ഉയരങ്ങളിലേയ്‌ക്കും ലോകരാഷ്‌ട്രങ്ങളുടെ അംഗീകാരത്തിലേയ്‌ക്കും നീങ്ങുന്നതിനെ തടയാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലാണ് പാക്കിസ്ഥാന്‍ ഭരണകൂടം. 

പുറമെനിന്നുള്ള നുഴഞ്ഞുകയറ്റവും ആക്രമണവും നേരിടുന്നതിനിടെത്തന്നെ അകത്തുനിന്നുള്ള പോരാട്ടത്തേയും കൈകാര്യം ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുരക്ഷാസേന നടത്തിവരുന്നത്. നേരത്തെ യുപിഎയുടെ കേന്ദ്രഭരണത്തിന്റെ നിസ്സംഗത മുതലെടുത്ത് വളര്‍ന്നുപന്തലിച്ച ഭീകരതാവളങ്ങള്‍ വേരോടെ പിഴുതെറിയാനാണ് ഇന്ന് ഇന്ത്യയുടെ ശ്രമം. വിഘടനവാദ ശക്തികള്‍ക്കും അവരുടെ പിന്‍ബലത്തില്‍ വളരുന്ന മത-ഭീകരവാദ-തീവ്രവാദ സംഘങ്ങള്‍ക്കും ശക്തിപകര്‍ന്നിരുന്നത്, അവരെ വോട്ടുബാങ്കായി കണ്ടിരുന്ന കോണ്‍ഗ്രസ് അടക്കമുള്ള ചില രാഷ്‌ട്രീയകക്ഷികളും, അവര്‍ക്കു കേന്ദ്രഭരണത്തില്‍ ലഭിച്ചിരുന്ന പങ്കാളിത്തവുമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ വിജയവും ഒറ്റയ്‌ക്കുഭരിക്കാവുന്ന നിലയിലേയ്‌ക്കുള്ള ബിജെപിയുടെ വളര്‍ച്ചയും അവരുടെയൊക്കെ അടിത്തറയിളക്കി. പ്രാദേശിക വികാരങ്ങളും മതവികാരങ്ങളും ഇളക്കിവിട്ടിരുന്ന കക്ഷികള്‍ ക്ഷയിക്കുകയും ചെയ്തു. ഭീകരവാദികളെ സമൂഹത്തില്‍നിന്നു വേര്‍പെടുത്തി, ഒറ്റപ്പെടുത്തി നേരിടാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമവും കക്ഷിരാഷ്‌ട്രീയ, മതഭേദമില്ലാതെ ജനങ്ങളുടെ ആവശ്യമറിഞ്ഞ് വികസനം എത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതികളും ജനങ്ങളെ സര്‍ക്കാരുമായി അടുപ്പിച്ചു. ഭീകരവാദികള്‍ക്കു, സ്വയരക്ഷയ്‌ക്കു മറതീര്‍ക്കാന്‍ ജനപിന്തുണകിട്ടാത്ത അവസ്ഥയായി. കശ്മീര്‍ താഴ്വരയില്‍ സൈന്യത്തിന് നേരെയുള്ള കല്ലേറും സമരവും നിലച്ചതും അവിടെനിന്നു മുന്‍പു പലായനംചെയ്തു ദല്‍ഹി തെരുവോരങ്ങളില്‍ കഴിഞ്ഞുകൂടേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളില്‍ ചിലര്‍ക്കെങ്കിലും കശ്മീരിലേയ്‌ക്കു മടങ്ങാന്‍ കഴിഞ്ഞതും ഈ നയത്തിന്റെ നേട്ടമാണ്. ഫലത്തില്‍, ഭീകരരുമായി നേര്‍ക്കുനേര്‍ ആഞ്ഞടിക്കാന്‍ ആവുംവിധം സൈന്യത്തിനു വഴിതെളിഞ്ഞു കിട്ടിയിരിക്കുന്നു. പിടിച്ചുനില്‍പ്പിനുള്ള അവസാനവട്ട പോരാട്ടത്തിലാണ് കിഴക്കും പടിഞ്ഞാറുമുള്ള വിഘടനവാദികളും തീവ്രവാദികളും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.