Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗദിന സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2019, 04:30 am IST
inSamskriti

മക്കളേ, 

ഒരു ശരാശരി മനുഷ്യന്‍ അവന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ തന്റെ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളു എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. നമ്മിലെ അത്തരം കഴിവുകളെ ഉണര്‍ത്താനും സ്വന്തം പൂര്‍ണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാര്‍ഗ്ഗമാണ് യോഗ. 

ഇന്ന് ആധുനിക മരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയൂര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റായ ജീവിതശൈലിയും കാഴ്‌ച്ചപ്പാടുകളും കാരണം പൊതുവെ മനുഷ്യരുടെ ആരോഗ്യനില പഴയകാലത്തെ അപേക്ഷിച്ച് മോശമാണ്. ആരോഗ്യമെന്നാല്‍ രോഗങ്ങളുടെ അഭാവം മാത്രമല്ല. ദീര്‍ഘനേരം ക്ഷീണമില്ലാതെ ജോലി ചെയ്യാനുള്ള ശേഷി, മനസ്സിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓര്‍മ്മശക്തിയുടെയും തെളിവ് തുടങ്ങിയവയും ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. ഇവയ്‌ക്കെല്ലാം ഉപകരിക്കുന്ന ഒരു സമഗ്രശാസ്ത്രമാണ് യോഗ. ആരോഗ്യസംരക്ഷണത്തിന് അനേകം വ്യായാമമുറകള്‍ ഉണ്ടെങ്കിലും യോഗയിലൂടെ ലഭിക്കുന്ന ഫലങ്ങള്‍ ഏറ്റവും മികച്ചതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. 

സന്ധികള്‍, പേശികള്‍, ഗ്രന്ഥികള്‍, നാഡികള്‍ തുടങ്ങി എല്ലാ ശരീരഭാഗങ്ങളുടെയും ശരിയായ പ്രവര്‍ത്തനത്തിന് യോഗ സഹായിക്കുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പുതിയ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് യോഗയുടെ പ്രസക്തി എന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുന്നു. യോഗയുടെ പ്രയോജനം കൂടുതല്‍ ജനങ്ങളിലേയ്‌ക്ക് വ്യാപിപ്പിക്കാന്‍ അന്താരാഷ്‌ട്രയോഗദിനം പോലുള്ള സംരംഭങ്ങള്‍ തീര്‍ച്ചയായും സഹായിക്കും. 

തിരക്കേറിയ ജീവിതവും വ്യായാമക്കുറവും ടെന്‍ഷനും അവ സൃഷ്ടിക്കുന്ന അസുഖങ്ങളും ഇന്നത്തെ സമൂഹത്തിന്റെ ശാപമാണല്ലോ. ദിവസവും നമ്മള്‍ ഏറ്റവും കുറഞ്ഞത് മുപ്പതു മിനിട്ടെങ്കിലും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. 

ഇതോടൊപ്പം പത്തു മിനിട്ടു നേരമെങ്കിലും എന്നും സൂര്യപ്രകാശം ഏല്‍ക്കേണ്ടതും ആവശ്യമാണ്. ഇക്കാലത്ത്, മിക്കവരും ഏസി വീട്ടില്‍ നിന്ന് ഏസി കാറിലേയ്‌ക്കും, ഏസി കാറില്‍ നിന്ന് ഏസി ഓഫീസിലേയ്‌ക്കും പോകുകയാണ് പതിവ്. അതുകാരണം ശുദ്ധവായുവിന്റെയും സൂര്യപ്രകാശത്തിന്റെയും ലഭ്യത തീരെ കുറയുന്നു. അതവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. ചിലര്‍ അവരുടെ മക്കള്‍ക്ക് വിലയേറിയ ആഡംബര കാറുകള്‍ വാങ്ങിക്കൊടുക്കും. കുട്ടികള്‍ വ്യായാമം ചെയ്യാനായി ജിമ്മിലേയ്‌ക്ക് പോകുന്നതും തിരിച്ചു വരുന്നതും കാറിലാണ്. ജിമ്മിലെ അംഗമാകാന്‍ പ്രതിവര്‍ഷം ആയിരക്കണക്കിനു രൂപ വേറെയും ചെലവാക്കും. ഇതു കേട്ടാല്‍ അതിശയോക്തിയാണെന്നു തോന്നാമെങ്കിലും ഈ ശീലം  പൊതുവെ കണ്ടുവരുന്നുണ്ട്. എന്നാല്‍ ജിമ്മിലേയ്‌ക്ക് നടന്നുപോകാന്‍ തയ്യാറാകുകയാണെങ്കില്‍ അത് ശരീരത്തിന് ഒന്നുകൂടി വ്യായാമം നല്കും. രാവിലെയും വൈകിട്ടും വീട്ടിനടുത്തുള്ള പാര്‍ക്കിലോ ബീച്ചിലോ നടക്കുക എന്ന ശീലം വളര്‍ത്തിയെടുത്താല്‍ ജിമ്മില്‍ പോകാന്‍വേണ്ടി പണം ചെലവു ചെയ്യേണ്ടിവരില്ല. ജിമ്മില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍  ആരോഗ്യകരമായ വ്യായാമം നടക്കുന്നതിലൂടെ ലഭിക്കുകയും ചെയ്യും. മാത്രമല്ല, ശുദ്ധവായു ശ്വസിക്കാനും സൂര്യപ്രകാശമേല്‍ക്കാനും അതൊരു അവസരമാകും. ഇതിനുപുറമെ, ഇന്ധനം ലാഭിക്കാനും, അതു കത്തുമ്പോള്‍ പുറപ്പെടുന്ന ഹാനികരമായ വാതകങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുന്നതു ഒഴിവാക്കാനും ഈ ശീലം സഹായിക്കും.   അതെല്ലാം എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണകരമാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വെക്കുന്നതോടൊപ്പം യോഗ കൂടി പരിശീലിക്കുകയാണെങ്കില്‍ അത് ശരീരത്തിനും മനസ്സിനും ഒരു പുതുജീവന്‍ നല്കും. പ്രമേഹം, കോളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളെ വലിയൊരളവോളം നിയന്ത്രിക്കാന്‍ യോഗയ്‌ക്ക് കഴിയും. ചുരുങ്ങിയ സമയംകൊണ്ട് ശരീരഭാഗങ്ങള്‍ക്ക് വ്യായാമം നല്‍കുന്ന സൂര്യനമസ്‌കാരവും തിരഞ്ഞെടുത്ത യോഗാസനങ്ങളും  ഇക്കാര്യത്തില്‍ ഏറെ പ്രയോജനപ്രദമാണ്. 

കൂടാതെ ബോധത്തോടെയുള്ള ദീര്‍ഘ ശ്വാസോച്ഛ്വാസവും ധ്യാനപരിശീലനവും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതിനു പുറമേ മനശ്ശാന്തിയും ഏകാഗ്രതയും വളര്‍ത്തുന്നു. രോഗപ്രതിരോധശേഷി വളര്‍ത്താനും വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താനും യോഗ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവബോധത്തോടെ സാവകാശം ചെയ്യുമ്പോഴാണ് യോഗ പൂര്‍ണഫലം നല്‍കുന്നത്. തുടക്കക്കാരും രോഗികളും ഒരു പരിശീലകന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും. 

യോഗ ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേയ്‌ക്കുള്ള വ്യായമമുറ മാത്രമല്ല, അത് ധാര്‍മ്മികമൂല്യങ്ങള്‍ക്കുകൂടി സ്ഥാനമുള്ള സമഗ്രജീവിതരീതിയാണ്്. ജീവിതവിജയത്തിനും ആത്മീയ ഉന്നതിയ്‌ക്കും ഒരുപോലെ സഹായകമാണ് യോഗ. ഏത് ആദ്ധ്യാത്മിക മാര്‍ഗ്ഗമായാലും അവയ്‌ക്കെല്ലാം യോഗ സഹായകമാണ്. ഏതു ദേശത്തായാലും മനുഷ്യപ്രകൃതിയ്‌ക്ക് കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ ജാതിമതവ്യത്യാസമില്ലാതെ ഏവര്‍ക്കും യോഗ സ്വീകരിക്കാവുന്നതാണ്. പ്രാചീനഭാരതത്തിലെ ഋഷിവര്യന്മാര്‍ മനുഷ്യരാശിക്ക് നല്കിയ ഈ അമൂല്യ സമ്പത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയട്ടെ.

മാതാ അമൃതാനന്ദമയി

(ജൂണ്‍ 21, അന്താരാഷ്‌ട്ര യോഗദിനം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.