ബെംഗളൂരു: സി.കെ. നാണുവിനെ ജെഡിഎസ് സംസ്ഥാന അധ്യക്ഷനാക്കാന്‍ ധാരണയായി. പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി സംസ്ഥാന നേതാക്കള്‍ ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മാത്യു ടി. തോമസ് ജെഡിഎസ് നിയമസഭകക്ഷി നേതാവാകും. അന്തിമ തീരുമാനം അടുത്തയാഴ്ച പ്രഖ്യാപിക്കും.
സി.കെ. നാണുവിനെ മന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്നും ദേവഗൗഡ പറഞ്ഞു. മന്ത്രിയായതിനാല്‍ താന്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ദേവഗൗഡയെ അറിയിച്ചതായി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തന പരിജയം വിലയിരുത്തിയാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കൃഷ്ണന്‍കുട്ടി പറഞ്ഞു. അതേസമയം സംഘടനാതലത്തില്‍ വലിയ അഴിച്ചുപണി നടത്തണം എന്നും ദേവഗൗഡ നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: