ത്രിപുര: ലോകസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതോടെ സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് കൂട്ടത്തോടെ എത്തുന്നു. സിപിഎം നേതാവും അംബാസ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ചന്ദന്‍ ഭൗമിക്ക് ആണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. ത്രിപുരയില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സിപിഎമ്മിന് ഇതു വീണ്ടും കനത്ത തിരിച്ചടിയായി.
ദലായി ജില്ലയിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാവായിരുന്നു ചന്ദന്‍ ഭൗമിക്.ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും ഭൂരിപക്ഷം ലഭിച്ച നിയോജകമണ്ഡലം അംബാസയായിരുന്നു. വര്‍ഷങ്ങളായി സിപിഎം കൈവശം സൂക്ഷിച്ചിരുന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിരുന്നു.മൂന്നാം സ്ഥാനത്താണ് ഇരു മണ്ഡലങ്ങളിലും സിപിഎം കോണ്‍ഗ്രസാണ് ഇരു മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത്.
ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ പ്രതിമ ഭൗമിക് 258496 വോട്ട് നേടി വിജയിച്ചത്. അംബാസയിലെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന യോഗത്തില്‍ വെച്ച് ചന്ദന്‍ ഭൗമികിന് അംഗത്വം നല്‍കാനാണ് ബിജെപി തീരുമാനം.
















