ബെംഗളൂരു : കര്‍ണാടകയിലെ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വിപുലീകരിച്ചു. ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്കാണ് രണ്ട് മന്ത്രിമാര്‍ ബംഗളുരുവിലെ രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.
സര്‍ക്കാറിന് നിലനില്‍പ് ഭീഷണി ഒഴിവാക്കാന്‍ മുന്‍പ് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്രരായ ഹാവേരി എംഎല്‍എ ആര്‍. ശങ്കര്‍, മല്‍ബഗല്‍ എംഎല്‍എ എച്ച്. നാഗേഷ് എന്നിവരെയാണ് മന്ത്രിമാരാക്കിയത്. ഒഴിവുള്ള മൂന്ന് മന്ത്രിസ്ഥാനങ്ങളില്‍ രണ്ടെണ്ണം ജെഡിഎസിനും ഒന്ന് കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്.
















