Categories: Marukara

ഒഎൻസിപി കുവൈത്തിന്റെ നേതൃത്വത്തിൽ സ്ഥാപക ദിനാചരണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കുവൈറ്റ് സിറ്റി : ഓവർസീസ് എൻസിപി കുവൈത്തിന്റെ നേതൃത്വത്തിൽ എൻസിപി സ്ഥാപകദിനാചരണം സംഘടിപ്പിച്ചു. അബ്ബാസിയ കെഎകെ ഹാളിൽ നടന്ന ചടങ്ങില്‍ ഓവർസീസ് എൻസിപി ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് മതേതരത്വ സന്ദേശം നൽകി. 

ആക്ടിംഗ് സെക്രട്ടറി ബ്രൈറ്റ് വർഗ്ഗീസ് സ്വാഗതവും ആശംസിച്ചു. യൂത്ത് വിംഗ് കൺവീനർ നോബിൾ ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സൂരജ് പോണത്ത്, ജോഫി മുട്ടത്ത്-കേരളം, ലിംഗന്ന- ആന്ധ്ര, സണ്ണി മിറാൻഡ – കർണ്ണാടകം, ഓം പ്രകാശ് രാജസ്ഥാൻ, റിങ്കു രാമേശ്വർ – പഞ്ചാബ്, അമിത് കുമാർ-ഹരിയാന, ബിൻ എന്നിവർ സംബന്ധിച്ചു. ട്രഷറർ രവീന്ദ്രൻ നന്ദി അറിയിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts