Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏകദേവനായ പ്രാണന്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 8, 2019, 03:00 am IST
inSamskriti

അഞ്ചാമത്തെ അധികരണമായ ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്. കൗഷീതകി ബ്രാഹ്മണ ഉപനിഷത്തില്‍ അജാതശത്രുവും വാലാകിയും തമ്മില്‍ സംവാദമുണ്ട്. ഈ അധികരണത്തിന്റെ പേര് വാലാകിയുമായി ബന്ധപ്പെട്ടതാണ്. ആ സംവാദത്തിലെ കാര്യങ്ങളാണ് ഈ അധികരണത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

സൂത്രം  ജഗദ് വാചിത്വാത്

ജഗത്തിനെപ്പറ്റി പറഞ്ഞിട്ടുള്ളതുകൊണ്ട് അറിയേണ്ടത് ബ്രഹ്മം തന്നെയാണ്.

‘സൃഷ്ടി’ എന്നത് ജഗത്ത് ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ് പറയുന്നത്. സ്വതന്ത്രനായ ആ സൃഷ്ടികര്‍ത്താവ് പരമാത്മാവ് തന്നെയാണ്. അതിനെയാണ് അറിയേണ്ടത്.

കൗഷിതകി ബ്രാഹ്മണത്തില്‍  ‘യോ വൈ വാലാകേ ഏതേഷാം പുരുഷാണാം കര്‍ത്താ യസ്യ വൈതത് കര്‍മ്മ ,സ വൈ വേദിതവ്യ: ‘

ഹേ വാലാകി, ആദിത്യ ചന്ദ്രാദികളിലുള്ള പുരുഷന്‍മാരുടെ കര്‍ത്താവ് ആരാണോ, ഇത് ആരുടെ കര്‍മ്മമാണോ ആ കര്‍ത്താവിനെയാണ് അറിയേണ്ടത് എന്ന് അജാതശത്രു പറയുന്നു. 16 പുരുഷ സ്വരൂപങ്ങളെ വാലാകി പറഞ്ഞപ്പോള്‍ ഇവയെയൊന്നുമല്ല അറിയേണ്ടത് എന്ന് അജാതശത്രു പറയുകയാണ് ഇവിടെ. അവയെല്ലാം ആര്‍ക്കുവേണ്ടി കര്‍മ്മം ചെയ്യുന്നുവോ അതിനെ ഉപാസിക്കണം.

ഇവിടെ അറിയപ്പെടേണ്ടതായി പറഞ്ഞത് പ്രാണനോ? ജീവനോ? പരമാത്മാവോ? എന്ന സംശയത്തെ പൂര്‍വപക്ഷം ഉന്നയിക്കുന്നു.

പ്രാണനെയാണ്  അറിയേണ്ടത് എന്ന് പൂര്‍വപക്ഷം ആദ്യം പറയുന്നു. കര്‍മ്മം ആരുടെ എന്ന് ചോദിക്കുന്നതു തന്നെ ഇതിന് കാരണം. ചലനലക്ഷണമായ കര്‍മ്മം പ്രാണനെ ആശ്രയിച്ചിരിക്കുന്നു. ‘ അഥാസ്മിന്‍ പ്രാണ ഏ ഏകധാ ഭവതി’ എന്നതില്‍ സുഷുപ്തി അവസ്ഥയില്‍ ദ്രഷ്ടാവ് പ്രാണനില്‍ ഏകീഭവിക്കുന്നതിനാല്‍ പ്രാണശബ്ദത്തിനെ മുഖ്യ പ്രാണന്‍ എന്ന് വിളിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍ മുതലായവകളിലുള്ള പുരുഷന്‍മാരും പ്രാണന്റെ അവസ്ഥാവിശേഷ സ്വരൂപങ്ങളാണ്.

 ബൃഹദാരണ്യകത്തില്‍   ‘കതമ ഏകോ ദേവ ഇതി, പ്രാണ ഇതി സ ബ്രഹ്‌ത്യേദിത്യാചക്ഷതേ’ എന്നതില്‍ ഇവരില്‍ ഒരു ദേവന്‍ ആരാണ് ചോദിക്കുമ്പോള്‍ അത് പ്രാണനാണെന്നും ബ്രഹ്മമാണെന്നുമാണ് ഉത്തരം. ഇതുപോലെ മറ്റ് ഉപനിഷത്തുകളിലും പ്രാണനെ ഏകദേവനായി പറയുന്നു. അതിനാല്‍ പ്രാണനെയാണ് അറിയേണ്ടത് എന്നാണ് പൂര്‍വപക്ഷം വാദിക്കുന്നത്.

 ഇതല്ലെങ്കില്‍ ജീവനെ അറിയണം എന്ന് പറയാം എന്നതാണ് അവരുടെ അടുത്ത വാദം. ധര്‍മ്മ, അധര്‍മ്മ ലക്ഷണമായ കര്‍മ്മം ജീവന്റെയാണ് എന്നും പറയാം. അതിനാല്‍ അറിയേണ്ടത് ജീവനെയാണ്. ജീവന്‍ അനുഭവിക്കുന്നതാകയാല്‍ ഭോഗ ഉപകരണങ്ങളെ തരുന്ന പുരുഷന്‍മാരുടെ കര്‍ത്താവാകുന്നതില്‍ തെറ്റില്ല.വാക്യവിശേഷണത്തിലും ജീവനാണ് എന്നതിന്റെ ലക്ഷണം കാണാം. ദേഹത്തില്‍ പ്രാണനും ജീവനും സഹകരിച്ചാണ് കുടിയിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ പ്രാണനേയോ ജീവനേയോ ആണ് അറിയേണ്ടവനായി പറയേണ്ടത് എന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

 എന്നാല്‍ ഈ രണ്ടു  വാദങ്ങളും ശരിയല്ല. ഈ മന്ത്രത്തില്‍ അറിയപ്പെടേണ്ടവനായി പറയുന്നത് ബ്രഹത്തെ തന്നെയാണ്. അറിയേണ്ടത് പ്രാണനേയോ ജീവനേയോ അല്ല. ഇവ ബ്രഹ്മത്തിന്റെ കര്‍മ്മത്തെ പുരുഷരൂപത്തില്‍ നടപ്പാക്കുന്നവ മാത്രമാണ്.

ബ്രഹ്മ തേ ബ്രവാണി എന്ന് പറഞ്ഞാണ് സംവാദം തുടങ്ങുന്നത്. അതിനാല്‍ ബ്രഹ്മത്തെ പറ്റി തന്നെ പറയണം.

‘ യസ്യ വൈതത് കര്‍മ്മ എന്ന് പറയുന്നത് ചലനാത്മക കര്‍മ്മമോ ധര്‍മ്മാധര്‍മ്മ ലക്ഷണമായ കര്‍മ്മമോ അല്ല ഉദ്ദേശിക്കുന്നത്. സന്ദര്‍ഭമനുസരിച്ച് ജഗത് സൃഷ്ടിരൂപമായ കര്‍മ്മമാണ് ഉദ്ദേശിക്കുന്നത് എന്നറിയണം. ജഗത് സൃഷ്ടിയ്‌ക്ക് പരബ്രഹ്മത്തിന് മാത്രമേ കഴിയൂ. സൂര്യന്‍, ചന്ദ്രന്‍ മുതലായവയിലുള്ള പുരുഷന്‍മാരുടെ കര്‍ത്താവും ബ്രഹ്മമല്ലാതെ മറ്റൊന്നാകാന്‍ തരമില്ല.

എതത് എന്ന സര്‍വ്വനാമം ഉപയോഗിച്ചത് എല്ലാ ലോകങ്ങളുടെയും സൃഷ്ടി ആരുടെ കര്‍മ്മമാണ് എന്ന് കാണിക്കാനാണ്. പരമാത്മാവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്. ആ പരബ്രഹ്മത്തെയാണ് അറിയേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.