ന്യൂദല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ പോലീസ് സ്മാരകം സന്ദര്‍ശിച്ചു. രാവിലെ 10 മണിയോടെ സ്മാരകത്തിലെത്തിയ ആഭ്യന്തരമന്ത്രി സേവനത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന് സേനയുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് ദേശീയ പോലീസ് മ്യൂസിയവും അദ്ദേഹം സന്ദര്‍ശിച്ചു.
ഇന്നലെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റെടുത്തത്. ചുമതലയറ്റ അമിത് ഷായുടെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു സ്മാരക സന്ദര്‍ശനം.
ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ സുരക്ഷയ്‌ക്കുമാണ് മോദി സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് ചുമതലയേറ്റെടുത്ത ശേഷം അമിത് ഷാ പ്രതികരിച്ചിരുന്നു. ഭീകരവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയും അനധികൃത കുടിയേറ്റങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നതിനാവും അമിത് ഷാ കൂടുതല്‍ മുന്‍ഗണ നല്‍കുകയെന്ന് ആഭ്യന്തര വൃത്തങ്ങള്‍ സൂചിപ്പിച്ചു .
















