ലഖ്‌നൗ: യുപി മന്ത്രിസഭാ യോഗങ്ങളില്‍ അടക്കം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പങ്കെടുന്ന സുപ്രധാന യോഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മന്ത്രിസഭാ യോഗങ്ങളില്‍ അടക്കം പലരും വാട്ട്‌സ്ആപ്പും ഫേസ്ബുക്കുമായി കഴിയുന്നതു കണ്ടാണ് വിലക്ക്.
മുന്‍പ് യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഫോണ്‍ സൈലന്റ്‌മോഡില്‍ ഇടണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇനി മേല്‍ യോഗം നടക്കുമ്പോള്‍ അവിടെയുള്ള കൗണ്ടറില്‍ ഫോണ്‍ ഏല്‍പ്പിക്കണം.
യുപിയില്‍ കാണ്‍ഗ്രസ് മത്സരിക്കില്ല
ലഖ്‌നൗ: യുപിയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മത്സരിക്കില്ല. എംഎല്‍എമാര്‍ എംപിമാര്‍ ആയതോടെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ഒഴിവു വരുന്നത്. സംഘടന ശക്തമാക്കിയിട്ട് മതി തെരഞ്ഞെടുപ്പ് എന്നാണ് പാര്‍ട്ടിയണികള്‍ പോലും പറയുന്നത്. യുപി നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന് കത്തയയ്‌ക്കും.
















