ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയ്‌ക്കായി കിരീടം നേടി വിരമിക്കാനാണ് ആഗ്രഹമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. രാജ്യത്തിനായി വലിയ നേട്ടങ്ങള്‍ സമ്മാനിക്കുകയാണ് ലക്ഷ്യം. തോല്‍വികള്‍ എന്നും വേദനിപ്പിക്കാറുണ്ട്. ഇന്ന് തോല്‍വിയെ വിജയമാക്കാന്‍ പഠിച്ചുകഴിഞ്ഞു. അര്‍ജന്റീനക്കായി വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഠിനാധ്വാനം ചെയ്യും. രാജ്യത്തിനായി എന്തെങ്കിലും ചെയ്‌തെന്ന തോന്നല്‍ ഉണ്ടാകുമ്പോഴാകും വിരമിക്കല്‍ പ്രഖ്യാപിക്കുകയെന്നും മെസി പറഞ്ഞു.
1993 കോപ്പ അമേരിക്ക കിരീടനേട്ടത്തിന് ശേഷം മറ്റൊരു കിരീടവും അര്‍ജന്റീനയ്‌ക്ക് സ്വന്തമാക്കാനായിട്ടില്ല. മെസിയുടെ കാലുകളില്‍ പ്രതീക്ഷയര്‍പ്പിച്ച അര്‍ജന്റീന 2014 ഫിഫാ ലോകകപ്പിലും 2015, 2016 വര്‍ഷങ്ങളിലെ കോപ്പ അമേരിക്കയിലും ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു. നിലവില്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനായി പരിശീലനത്തിലാണ് അര്‍ജന്റീന. ജൂണ്‍ 15ന് കൊളംബിയക്കെതിരെയാണ് ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം.
















