ന്യൂദല്‍ഹി: വ്യാപാരികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. മൂന്നു കോടി ചെറുകിട വ്യാപാരികള്‍ക്ക് ഗുണം ലഭിക്കുന്ന തീരുമാനമാണിത്. </p>
ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഇവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായത്. അറുപതു വയസു മുതല്‍ 3,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 18 നും നാല്‍പതിനും മധ്യേ പ്രായമുള്ളവരും 1.5 കോടിയില്‍ താഴെ ജിഎസ്ടി വരുമാനമുള്ളവരുമായ ചെറുകിട വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രാജ്യത്തെ മൂന്നു കോടി ചെറുകിട വ്യാപാരികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പെന്‍ഷന്‍ പദ്ധതിയില്‍ വ്യാപാരികള്‍ തുല്യവിഹിതം അടയ്‌ക്കും.
















