ന്യൂദല്‍ഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നെങ്കിലും നാലു മാസം മമ്പേ താന്‍ അക്കാര്യം ഉറപ്പിച്ചിരുന്നതായി ഇന്ത്യയിലെ കസാഖ്സ്ഥാന്‍ സ്ഥാനപതി ബുലാത് സര്‍സെന്‍ബയേവ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ റൈസിങ് ഇന്ത്യ പരിപാടിയുമായി ബന്ധപ്പെട്ട് താന്‍ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നു. കസാഖ് പ്രസിഡന്റിന്റെ ആശംസകള്‍ അദ്ദേഹത്തിന് കൈമാറി. തെരഞ്ഞെടുപ്പിനു ശേഷം നാം തമ്മില്‍ വീണ്ടും കാണും എന്നാണ് അദ്ദേഹത്തോടു ഞാന്‍ പറഞ്ഞത്. അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തും എന്ന് ഉറപ്പായിരുന്നു, ബുലാത് പറഞ്ഞു.
മോദിയുടെ വിജയം ഇന്ത്യക്ക് ശുഭസൂചനയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നന്നായി വിലയിരുത്തിയിരുന്നു. അദ്ദേഹത്തിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്നും ആഗ്രഹിച്ചിരുന്നു, കസാഖ്സ്ഥാന്‍ സ്ഥാനപതി പറഞ്ഞു.
















