ന്യൂദല്‍ഹി: സത്യപ്രതിജ്ഞയ്‌ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടി നേതാക്കളും സൈനിക തലവന്‍മാരും മോദിയെ അനുഗമിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നത്.
രാഷ്‌ട്രപതിഭവന്‍ അങ്കണത്തിലെ തുറന്നവേദിയില്‍ വൈകീട്ട് ഏഴിനാണ് ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്.
















