അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനും പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാലയ്‌ക്കും സമന്‍സ്. ജൂലൈ 12ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
നോട്ട് അസാധുവാക്കലിനു ശേഷം അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 745.59 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി നല്‍കിയെന്നും ഇതില്‍ വലിയ ക്രമക്കേടുണ്ടെന്നും രാഹുല്‍ പ്രസംഗിച്ചിരുന്നു. ബാങ്കും ചെയര്‍മാന്‍ അജയ് പട്ടേലുമാണ് മാനനഷ്ടക്കേസ് നല്‍കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ബാങ്ക് ഡയറക്ടര്‍മാരില്‍ ഒരാള്‍.
















