Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

‘തമ്മിലുള്ള പരസ്പരബന്ധം’

എസ്.കെbyഎസ്.കെ
May 13, 2019, 04:37 am IST
inVicharam

പത്രങ്ങളില്‍ നിന്ന്:

”കള്ളക്കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള പരസ്പരബന്ധവും രണ്ടും ഒരു പോലെ വര്‍ദ്ധിച്ചുവരുന്നതും ലോകത്തിനാകെയെന്നപോലെ ലോകമെങ്ങുമുള്ള കസ്റ്റംസ് വിഭാങ്ങള്‍ക്കും വെല്ലുവിളിയാണെന്ന് ആഗോള കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ മേഖലാ സമ്മേളനം വിലയിരുത്തി”.

ആവര്‍ത്തനങ്ങളും ഘടനയിലെ അപാകങ്ങളും കൊണ്ട് വികൃതമായ വാക്യം. 

‘തമ്മില്‍’ ‘പരസ്പരം’ എന്നിവയ്‌ക്ക് ഒരേ അര്‍ത്ഥം. അവയില്‍ ഒന്ന് മതി. 

‘ലോകത്തിനാകെ വെല്ലുവിളിയാണെന്ന്’ എഴുതിയാല്‍ ധാരാളമായി. കസ്റ്റംസ് വിഭാഗങ്ങളും ലോകത്തില്‍ ഉള്‍പ്പെടുമല്ലോ. ‘കസ്റ്റംസ് വിഭാഗങ്ങള്‍ക്കും’ എന്നു ചേര്‍ത്തേ മതിയാകുവെങ്കില്‍ ‘ലോകമെമ്പാടുമുള്ള’ ഒഴിവാക്കാം. 

”കള്ളക്കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും തമ്മിലുളള ബന്ധവും രണ്ടിന്റെയും ഒരു പോലെയുള്ള വര്‍ദ്ധനയും ലോകത്തിന് വെല്ലുവിളിയാണെന്ന് ആഗോള കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ മേഖല സമ്മേളനം വിലയിരുത്തി” (ശരി)

”വെണ്ണയുടെ പോഷകമൂല്യങ്ങളെയും അതിന്റെ രുചിയെക്കുറിച്ചും ചിലര്‍ വാചാലരാകുന്നു” (തെറ്റ്)

”വെണ്ണയുടെ പോഷകമൂല്യങ്ങളെയും രുചിയെയും കുറിച്ച് ചിലര്‍ വാചാലരാകുന്നു”. (ശരി)

”എല്ലാവര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ആഴകും അറിവും ഒളിപ്പിച്ചുവച്ച ഒരിടം കൊച്ചിക്കടുത്തുതന്നെയുണ്ട്”. (തെറ്റ്)

ആസ്വദിക്കാവുന്നത് ‘ആസ്വാദ്യം’ ആണ്. ഈ വിശേഷണമായതിനാല്‍ ‘കരം’ ചേര്‍ക്കേണ്ടതില്ല.

എല്ലാവര്‍ക്കും ആസ്വാദ്യമായ രീതിയില്‍… (ശരി)

”പല അനാചാരങ്ങളെയും ഉദാത്തവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു”. 

‘ഉദാത്തമല്ലാതിരുന്നതിനെ ഉദാത്തമാക്കാന്‍’ എന്ന അര്‍ത്ഥം കിട്ടാന്‍ ‘ഉദാത്തീകരിക്കാന്‍’ എന്നാണുവേണ്ടത്. ഇതുപോലുള്ള മറ്റ് ചില പ്രയോഗങ്ങള്‍. 

ലളിതവത്കരിക്കുക (തെറ്റ്)

ലളിതീകരിക്കുക (ശരി)

ശീതവത്കരിക്കുക (തെറ്റ്)

ശീതീകരിക്കുക (ശരി)

മുഖപ്രസംഗത്തില്‍ നിന്ന്:

”തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മഴക്കാലപൂര്‍വ്വശുചീകരണം അതുകൊണ്ടുതന്നെ, പതിവുചടങ്ങിനപ്പുറം, വ്യാപകവും സമഗ്രവുമായ ജനകീയയജ്ഞവും സമഗ്രവുംഫലപ്രദവുമായ നാടുണര്‍ത്തലുമാക്കി മാറ്റേണ്ടതുണ്ട്”. 

‘ജനകീയയജ്ഞ’ത്തിന്റെയും ‘നാടുണര്‍ത്തലി’ന്റെയും വിശേഷണങ്ങള്‍ ശ്രദ്ധിക്കുക. ‘സമഗ്ര’ത്തിന്റെ ആവര്‍ത്തനം അരോചകം. 

”സമഗ്രമായ ജനകീയയജ്ഞമായി മാറ്റണം” എന്നു ചുരുക്കിയാല്‍ ഭാഷ ശുദ്ധവും ശക്തവുമാകും

‘ജനകീയയജ്ഞം’ ഉള്ളപ്പോള്‍ ‘നാടുണര്‍ത്തല്‍’ എന്തിനാണ്? ഇതേ മുഖപ്രസംഗത്തിലെ മറ്റൊരു വാക്യം:

”മഴക്കാല രോഗങ്ങള്‍ക്കെതിരെ പുലര്‍ത്തേണ്ട ജനജാഗ്രതയ്‌ക്കായി നാടുണര്‍ത്തലും വേണം”. 

നാടുണര്‍ത്തലിന്റെ ആവര്‍ത്തനവും വിരസതയുണ്ടാക്കുന്നു. ഇത്തരം പ്രയോഗങ്ങള്‍, മഴക്കാലപൂര്‍വ്വശുചീകരണം പോലെ മുഖപ്രസംഗവും പതിവ് ചടങ്ങാണെന്ന തോന്നലുണ്ടാക്കും. 

പിന്‍കുറിപ്പ്:

‘എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍ പോലുള്ള ഒരു നോവല്‍ മലയാളത്തില്‍ എഴുതുവാന്‍ കഴിയില്ല. സ്വതന്ത്രമായ എഴുത്തിനെ തടസ്സപ്പെടുത്തുന്ന ഒരുപാടു വിലക്കുകളുണ്ട് നമ്മുടെ ഭാഷയില്‍. അതുകൊണ്ടായിരിക്കണം സക്കറിയ തന്റെ നോവല്‍ ഭാവനയെ കൂടുതുറന്ന് ഇംഗ്ലീഷില്‍ പറക്കാന്‍ വിട്ടത്”. – എം. മുകുന്ദന്‍. 

അപ്പോഴും കുറ്റം നമ്മുടെ ഭാഷയ്‌ക്ക്!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.